|    Mar 28 Tue, 2017 11:29 pm
FLASH NEWS

ചുങ്കം, തെനംകുന്ന് പള്ളികളിലും മുട്ടത്തും മോഷണം

Published : 12th October 2016 | Posted By: Abbasali tf

തൊടുപുഴ: ഇടവേളയ്ക്ക് ശേഷം തൊടുപുഴയിലും പരിസരത്തും മോഷണം തുടരുന്നു.തെനംകുന്ന് പളളിയിലും മുട്ടത്ത് മറ്റൊരുവീട്ടിലുമാണ് മോഷണം നടന്നത്.മുട്ടം പഞ്ചായത്ത് പടിയില്‍ വീട് കുത്തിത്തുറന്നാണ് മോഷണം .പുത്തന്‍വീട്ടില്‍ ഫിലിപ്പിന്റെ വീട്ടില്‍ നിന്നും ഇരുപതിനായിരം രൂപ വിലവരുന്ന ക്യാമറയാണ് മോഷ്ടിച്ചത്.ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് കരുതുന്നതായി വീട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ചുങ്കം,തെനംകുന്ന് പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്.പള്ളിക്ക് അകത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടികള്‍ പുറത്തെത്തിച്ചാണ് പണം അപഹരിച്ചത്.തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ സെക്യൂരിറ്റിയാണ് മോഷണം കണ്ടെത്തിയത്്.പള്ളിയില്‍ ശനിയും ഞായറും മാത്രമെ കുര്‍ബാനയും മറ്റും പ്രാര്‍ഥന ശുശ്രൂഷകളും നടക്കാറുള്ളു.മറ്റു ദിവസങ്ങളില്‍ സെക്യൂരിറ്റിയാണ് പള്ളി നോക്കുന്നത്.പുലര്‍ച്ചെ പള്ളിയിലെ ലൈറ്റ് ഓഫാക്കാനായി എത്തിയപ്പോഴാണ് സങ്കീര്‍ത്തിയുടെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്.തുടര്‍ന്നു പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു.പിന്നീട് നടത്തിയ പരിശോധനയില്‍ മൂന്നു നേര്‍ച്ചപ്പെട്ടികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി.രണ്ടു നേര്‍ച്ചപ്പെട്ടികള്‍ പള്ളിയുടെ പരിസരത്തു നിന്നും മറ്റൊന്ന് സമീപത്തുള്ള സ്‌കൂളിന്റെ പിന്നില്‍ നിന്നുമാണ് ലഭിച്ചത്.താഴ് തകര്‍ത്ത് പണം കവര്‍ന്ന നിലയിലായിരുന്നു പെട്ടികള്‍.മോഷ്ടാക്കള്‍ പള്ളിക്ക് പിന്നിലൂടെ സങ്കീര്‍ത്തി വഴിയാകും അകത്തു കടന്നതെന്നാണ് പ്രാഥമിക നിഗമനം. പള്ളിയിലെ ഏതെങ്കിലും ഷട്ടര്‍ ഉയര്‍ത്തിയാവാം നേര്‍ച്ചപ്പെട്ടികള്‍ പുറത്തെത്തിച്ചതെന്നു സംശയിക്കുന്നതായി പള്ളി ഭാരവാഹികള്‍ പറഞ്ഞു.തെനംകുന്ന് പള്ളിയില്‍ കുറച്ചു മാസങ്ങളായി ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഹിന്ദിക്കാര്‍ക്കായി പ്രാര്‍ഥനയും കുര്‍ബാനയും നടക്കുന്നുണ്ട്.20 അന്യസംസ്ഥാനക്കാര്‍ ഇതില്‍ പങ്കെടുത്തിരുന്നു.മൂന്നു നേര്‍ച്ചപ്പെട്ടികളില്‍ നിന്നുമായി 7000 രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം.പോലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിക്കു പുറത്തു സ്ഥാപിച്ചിരുന്ന തടിയുടെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട്് തകര്‍ത്താണ് കവര്‍ച്ച നടത്തിയത്.എല്ലാ ദിവസവും നേര്‍ച്ചപ്പെട്ടിയിലെ തുക എടുക്കാറുള്ളതിനാല്‍ അധികം തുക നഷ്ടപ്പെടാന്‍ ഇടയില്ല.ഞായറാഴ്ച ഉച്ചയ്ക്കും നേര്‍ച്ചപ്പെട്ടിയിലെ തുക എടുത്തിരുന്നു.ഒരു മാസത്തിനകം ഇതു രണ്ടാം തവണയാണ് ചുങ്കം പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കുന്നത്.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day