|    Nov 20 Tue, 2018 12:00 am
FLASH NEWS

ചുങ്കം ചെക്് പോസ്റ്റ്: ഒരാഴ്ചയ്ക്കിടയില്‍ ആറ് അപകടം

Published : 7th August 2018 | Posted By: kasim kzm

താമരശ്ശേരി: അപകട പരമ്പരയുമായി ചുങ്കം ചെക്ക് പോസ്റ്റ് പരിസരം. ഒരാഴ്ചക്കിടയില്‍ ആറ് അപകടങ്ങളില്‍ 11 പേര്‍ക്ക് പരിക്കേറ്റു. ചെക്ക്് പോസ്റ്റിനും അമ്പായത്തോടിനുമിടയിലാണ് ദിനേനെ അപകടങ്ങള്‍ പെരുകുന്നത്.
ഇന്നലെ രാവിലെ കാര്‍ നിയന്ത്രണം വിട്ടു ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചതാണ് അവസാനത്തെ അപകടം. ഈ അപകടത്തില്‍ പരുതുപ്പാടി മൈലള്ളാം പാറ മുഹമ്മദ് അനീസിനെ(28) പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴഴ്ച രാവിലെ വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങിപ്പോവുകയായിരുന്ന ചമല്‍ ഷംസീറിന്റെ കാറില്‍ ടിപ്പര്‍ ലോറിയിടിച്ചു ഗുരുതര പരിക്കേറ്റു. ഒരാഴ്ച മുന്‍പ് വിവാഹിതാനായ ഈ യുവാവ് ഇപ്പോള്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികില്‍സയിലാണ്. തൊട്ടുത്ത ദിവസം കെഎസ്ആര്‍ടിസി ബസ്സും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
അന്നു തന്നെ ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് നിസാര പിരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു റോഡില്‍ നിന്നും തെന്നിമാറിയുണ്ടായ അപകടത്തില്‍ ഡ്രൈവറടക്കം മൂന്നു യാത്രക്കാര്‍ക്കു പരിക്കേറ്റു. അമിതവേഗതയും മഴ പെയ്യുന്നതോടെ റോഡിലൂടെ പരന്നൊഴുകുന്ന വെള്ളവുമാണ് അപകടത്തിനു കാരണമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss