|    Aug 18 Fri, 2017 6:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാവ് വീട്ടമ്മ മുറിച്ചെടുത്തു

Published : 2nd August 2017 | Posted By: fsq

 

വൈപ്പിന്‍: മദ്യലഹരിയില്‍ കടന്നുപിടിച്ച് ചുംബിച്ച യുവാവിന്റെ നാവ് മധ്യവയസ്‌കയായ വീട്ടമ്മ കടിച്ചെടുത്തു. വീട്ടമ്മയുടെ പരാതിയില്‍ ഞാറക്കല്‍ പോലിസ് ഞാറക്കല്‍ മൂരിപ്പാടത്ത് രാഗേഷിനെ(30)തിരേ കേസെടുത്തു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇയാളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  കഴിഞ്ഞദിവസം രാത്രി വീട്ടിനു—പുറത്തിറങ്ങിയ വീട്ടമ്മയെ ചുംബിക്കാനൊരുങ്ങിയ പ്രതിയുടെ നാവ് വീട്ടമ്മ കടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഓടി രക്ഷപ്പെട്ട പ്രതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തി. തുടര്‍ന്ന് പരാതിയുമായി വീട്ടമ്മ ഞാറക്കല്‍ പോലിസ്  സ്‌റ്റേഷനിലെത്തുകയായിരുന്നു. പ്രതിയുടെ നാവിന്റെ രണ്ട് സെന്റീമീറ്റര്‍ നീളമുള്ള ഭാഗവും വീട്ടമ്മ സ്‌റ്റേഷനിലെത്തിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രി കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ കണ്ടെത്തിയത്. മദ്യലഹരിയില്‍ സംഭവിച്ചതാണെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. കടിച്ചു മുറിച്ച നാവിന്റെ ഭാഗം ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇയാളുടെ മുറിഞ്ഞ നാവിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയിരുന്നു. അവിവാഹിതനാണ് പ്രതി. ഞാറക്കല്‍ സിഐ കെ ഉല്ലാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ആര്‍ രഗീഷ്‌കുമാര്‍, ജോണ്‍സണ്‍, സുധി, സത്യന്‍, ശരത്ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക