|    Mar 23 Thu, 2017 8:04 pm
FLASH NEWS
Home   >  Life  >  Family  >  

ചുംബനത്തിലൂടെ വന്ധ്യതയുണ്ടായേക്കാമെന്ന് പഠനം

Published : 11th July 2016 | Posted By: G.A.G

സമരായുധമായിപ്പോലും ചുംബനം ഉപയോഗിക്കപ്പെട്ടുതുടങ്ങിയ കാലത്ത് പലര്‍ക്കും ആശങ്കയുളവാക്കുന്ന ഒരു കണ്ടെത്തല്‍. ചുംബനത്തിലൂടെ വന്ധ്യത പകരാന്‍ സാധ്യതയുണ്ടത്രേ. കാരണം വിശദീകരിക്കാനാവാത്ത വന്ധ്യത (Unexplained infertility)യുടെ നല്ലൊരു ശതമാനവും ഇത്തരത്തിലുള്ളതാകാമെന്നാണ് കണ്ടെത്തല്‍.
ഉമിനീരിലുള്ള ഒരു വൈറസാണ് ചുംബനത്തിലൂടെ പകര്‍ന്ന് വന്ധ്യതയുണ്ടാക്കാന്‍ സാധ്യതയുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഇറ്റലിയിലെ ഫെറാറ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വിശദീകരിക്കാനാവാത്ത വന്ധ്യയുള്ള നിരവധി സ്ത്രീകളെ പരിശോധിച്ചപ്പോള്‍ 43 ശതമാനം പേരുടെയും ഗര്‍ഭാശയത്തില്‍  HH-V-6A എന്ന വൈറസിനെ കണ്ടെത്തി. അതേസമയം ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങളൊന്നുമില്ലാത്തവരുടെ ഗര്‍ഭാശയത്തില്‍ ഇവയുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഹ്യൂമന്‍ ഹെര്‍പിസ് വൈറസ് ഗണത്തില്‍ പെടുന്ന് ഈ വൈറസുകള്‍ ഉമിനീരിലുണ്ടെങ്കിലും കണ്ടെത്താന്‍ പ്രയാസമാണ്.
പ്രത്യേക കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വന്ധ്യതയെയാണ് വിശദീകരിക്കാനാവാത്ത വന്ധ്യത (Unexplained infertility) എന്ന്് ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. ദമ്പതികളില്‍ രണ്ടുപേര്‍ക്കും കാര്യമായ കുഴപ്പങ്ങളൊന്നും ഇല്ലെങ്കിലും കുട്ടികളുണ്ടാകാത്ത അവസ്ഥയാണിത്. ഇത്തരം വന്ധ്യതയ്ക്ക് പിന്നിലെ ഒരു ഘടകം ഈ വൈറസാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.ബ്രിട്ടനില്‍ നിന്നുള്ള 2009ലെ ഒരു കണക്കനുസരിച്ച് 25 ശതമാനം വന്ധ്യതാകേസുകളെ Unexplained infertilityഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

(Visited 443 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക