|    Oct 19 Thu, 2017 4:43 pm
FLASH NEWS
Home   >  News now   >  

ചുംബനം മാരകമായി, 17 കാരന്‍ മരിച്ചു

Published : 30th August 2016 | Posted By: G.A.G

മെക്‌സിക്കോസിറ്റി : കാമുകിയുടെ ചുംബനത്തെത്തുടര്‍ന്ന് 17 കാരന് ദാരുണമായ അന്ത്യം. മെക്‌സിക്കോസിറ്റിയിലാണ് സംഭവം.
ജൂലിയോ മസിയാസ് ഗോണ്‍സാലസ് എന്ന പതിനേഴുകാരന്‍ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അപസ്മാരലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണമടയുകയായിരുന്നു. വിശദമായ പരിശോധനയില്‍ തീവ്രമായ ചുംബനത്തെത്തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകാറുള്ള ഹിക്കി (hickey ) എന്ന ചുവന്ന പാടാണ് യുവാവിന് മരണത്തിലേക്ക് വഴിയൊരുക്കിയതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇരുപത്തിനാലുകാരിയായ കാമുകി മസിയാസിന് തലേദിവസം നല്‍കിയ ചുംബനമാണ് കാര്യങ്ങള്‍ കുഴപ്പത്തിലെത്തിച്ചത്. ചുംബനത്തെത്തുടര്‍ന്നുണ്ടായ ക്ഷതം രക്തം കട്ടപിടിക്കാന്‍ ഇടയാക്കുകയും കട്ടപിടിച്ച രക്തം തലച്ചോറിലേക്ക് നീങ്ങി മസ്തിഷ്‌കാഘാതമുണ്ടായതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. കാമുകിയാണ് മരണത്തിന് ഉത്തരവാദിയെന്ന് വീട്ടുകാര്‍ ആരോപിച്ചതോടെ പെണ്‍കുട്ടി വെട്ടിലായി. ഇവര്‍ ഒളിവിലാണെന്നാണ് റിപോര്‍ട്ടുകള്‍.

HICKEY-wiki

ഹിക്കി

ലവ് ബൈറ്റ് എന്നറിയപ്പെടുന്ന ഹിക്കി(ചുംബനക്ഷതം) ഇതിനുമുന്‍പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. 2011ല്‍ ന്യൂസിലാന്‍ഡില്‍ 44 വയസുള്ള ഒരു സ്ത്രീയ്ക്ക് ഹിക്കിയെത്തുടര്‍ന്ന് പക്ഷാഘാതമുണ്ടായതായി റിപോര്‍ട്ടുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക