|    Sep 23 Sat, 2017 10:13 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ചീറ്റ് ഫുഡ്

Published : 13th July 2016 | Posted By: SMR

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയോടെയാണ് ജങ്ഫുഡ് എന്ന പ്രതിഭാസം യൂറോപ്പില്‍ വ്യാപകമായി തുടങ്ങുന്നത്. സ്ത്രീയും പുരുഷനും ജോലിക്കു പോവാന്‍ തുടങ്ങിയതോടെ ഭക്ഷണകാര്യത്തില്‍ വിപണിയെ ആശ്രയിക്കേണ്ടിവന്നു. എന്നാല്‍, കുടത്തിലെ ഭൂതത്തെ തുറന്നുവിട്ടതുപോലെ അത് അനാരോഗ്യകരമായ പ്രവണതകളിലേക്കാണു നയിച്ചത്- അമിതവണ്ണം, പ്രമേഹം രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളിലേക്കും. സാന്‍ഡ്‌വിച്ചസ്, പിസ, പാസ്ത, ബര്‍ഗര്‍, ഡോണട്ട്‌സ് തുടങ്ങിയ പലതും ഇത്തരം ഭക്ഷ്യവസ്തുക്കളാണ്. ഇവയ്ക്ക് 14.5 ശതമാനം നികുതി വര്‍ധിപ്പിച്ചുകൊണ്ടുള്ള ഡോ. തോമസ് ഐസകിന്റെ നീക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ ആദ്യത്തേതാണ്.
പാല്‍, വെണ്ണ, പാല്‍ക്കട്ടി, എണ്ണ, മാംസ്യം തുടങ്ങിയ ഘടകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് ആദ്യമായി നികുതി ചുമത്തിയ രാജ്യം ഡെന്‍മാര്‍ക്കാണ്. അമിതമായ ഉപ്പും പഞ്ചസാരയും കൊഴുപ്പും ഹൈ പ്രോട്ടീനുള്ള മാംസവും ഉള്‍പ്പെടെയുള്ള ബേക്കറിസാധനങ്ങളും നിരുല്‍സാഹപ്പെടുത്തേണ്ട ഭക്ഷ്യോല്‍പന്നങ്ങളുടെ കൂട്ടത്തില്‍ ചില വിദഗ്ധര്‍ പെടുത്തിക്കാണുന്നു. ഇതിനെ ചീറ്റ് ഫുഡ് (ചതിയാഹാരം) എന്നു വിളിക്കുന്നവര്‍പോലുമുണ്ട്. എന്നാല്‍, ശീതളപാനീയങ്ങളെ നികുതിവര്‍ധനയില്‍നിന്ന് ധനമന്ത്രി ഒഴിവാക്കിക്കാണുന്നു. നികുതി വര്‍ധനയുടെ ഫലമായി മെക്‌സിക്കോയില്‍ 12 ശതമാനം ശീതളപാനീയ ഉപഭോഗം കുറഞ്ഞിട്ടുണ്ടത്രെ. കേരളത്തിന്റെ പരീക്ഷണം എത്രകണ്ട് വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക