|    Sep 23 Sat, 2017 2:49 pm
FLASH NEWS

ചീര്‍പ്പിന്റെ നിലപ്പലകകള്‍ തകര്‍ന്നു; ചേറ്റുവ പടന്ന നിവാസികള്‍ക്ക് ലഭിക്കുന്നത് ഉപ്പുവെള്ളം

Published : 22nd November 2016 | Posted By: SMR

ചേറ്റുവ: ചേറ്റുവ പടന്നയില്‍ ഉപ്പു വെള്ളം കയറാതിരിക്കാന്‍ വേണ്ടി ലക്ഷങ്ങള്‍ ചിലവു ചെയ്ത് നിര്‍മിച്ച ചീപ്പുകളില്‍ ഉപ്പുവെള്ളം കയറിയത് നാട്ടുകാരെ ദുരിതത്തിലാക്കി. ചീപ്പ് പണിയുമ്പോള്‍ ഇട്ട നിരപ്പലകള്‍ ഉറപ്പിക്കാതിരുന്നതാണ് ഉപ്പുവെള്ളം കയറാന്‍ കാരണമാക്കിയത്. മാസങ്ങള്‍ കഴിയുന്നതിനു മുമ്പ് പലകകള്‍ കൊഴിഞ്ഞു പോവുകയായിരുന്നു. മഴ അവസാനിച്ച് പുഴയില്‍ ഉപ്പുവെള്ളം ആകുമ്പോള്‍ ചീപ്പിന്റെ ഇടപ്പലകകള്‍ ഇട്ട് മണല്‍ ഇടുന്നതിന് കാലതാമസം വന്നതാണ് ഉപ്പുവെള്ളം കയറാന്‍ ഇടയായത്. ഉപ്പുവെള്ളം കയറുന്നത് തടയണമെന്ന് പറഞ്ഞ് ചീപ്പിന്റെ ഭാഗത്ത് മനുഷ്യചങ്ങല തീര്‍ക്കാറുണ്ടെങ്കിലും രണ്ടു വര്‍ഷമായിട്ട് അങ്ങനെയുള്ള പ്രക്ഷോഭ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. ഉപ്പുവെള്ളം കയറിയതിനെ  തുടര്‍ന്ന് കിണറുകളിലേയും കുളങ്ങളിലേയും തോടുകളിലേയും വെള്ളത്തി ല്‍ ഉപ്പുരസം അനുഭവപ്പെട്ട് തുടങ്ങി. തകര്‍ന്ന പലകകള്‍ നീക്കം ചെയ്ത് ഉപ്പ് വെള്ളം കയറാതിരിക്കുന്നതിന് അടിയന്തിര പരിഹാരം കാണണമെന്നാണ് പരിസരവാസികളുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക