|    Oct 18 Thu, 2018 6:59 pm
FLASH NEWS

ചീരാലില്‍ വനവകുപ്പിനെ വട്ടംകറക്കി കടുവ

Published : 21st September 2017 | Posted By: fsq

 

ചീരാല്‍: ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ വനവംകുപ്പിനെ വട്ടംകറക്കുന്നു. തിരച്ചിലിന്റെ അഞ്ചാംദിനത്തിലും കടുവയുടെ കാല്‍പ്പാടുകള്‍ മാത്രമാണ് കണ്ടത്. തിങ്കളാഴ്ച കാല്‍പ്പാടുകള്‍ കണ്ട കണ്ണങ്കോട് മേഖലയില്‍ തന്നെയാണ് ഇന്നലെയും കടുവയുടെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പെട്ടത്. വനത്തിലും പുറത്തുമായാണ് കടുവ കഴിയുന്നത്. ഇടയ്ക്ക് വനത്തിനു പുറത്തുവരുന്ന കടുവ തിരികെ വനത്തിലേക്ക് തന്നെ കയറുന്നതായാണ് വനംവകുപ്പ് പറയുന്നത്. അതിനാല്‍ ചീരാല്‍ സ്‌കൂള്‍കുന്നില്‍ സ്ഥാപിച്ച കൂട് കണ്ണങ്കോട് ഭാഗത്തേക്ക് മാറ്റി. ഇതില്‍ ജീവനുള്ള ആടിനെ കെട്ടിയതായി മുത്തങ്ങ അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആശാലത പറഞ്ഞു. മറ്റൊരു കൂട്് മുത്താച്ചിക്കുനിയിലും വച്ചിട്ടുണ്ട്. കൂടാതെ കാമറകളും പ്രദേശങ്ങളില്‍ സ്ഥാപിച്ചു. വനംവകുപ്പ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss