|    Feb 20 Tue, 2018 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചീഫ് സെക്രട്ടറിക്കെതിരായ ഹരജി : ടോം ജോസിനും സെന്‍കുമാറിനുമെതിരായ ഫയലുകള്‍ ഹാജരാക്കാന്‍ ഉത്തരവ്

Published : 25th January 2017 | Posted By: fsq

 

തിരുവനന്തപുരം: അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനും മുന്‍ ഡിജിപി ടി പി സെന്‍കുമാറിനുമെതിരായ ഫയലുകള്‍ ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടറോട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണ ഫയലുകള്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പൂഴ്ത്തുന്നുവെന്ന പരാതിയിലാണ് അന്വേഷണ ഫയലുകള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ബദറുദ്ദീന്‍ ആവശ്യപ്പെട്ടത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അന്വേഷണം നേരിടുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നിരവധി തവണ കത്തയച്ചിരുന്നു. എന്നാല്‍, ടോം ജോസിനെതിരേ നടപടി വേണ്ടെന്ന നിലപാടിലായിരുന്നു ചീഫ് സെക്രട്ടറി. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഫയലുകള്‍ പൂഴ്ത്തുകയാണെന്ന പരാതിയുമായി പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് വിജിലന്‍സ് കോടതിയെ സമീപിച്ചത്. ഹരജിയില്‍ വാദംകേട്ട കോടതി ടോം ജോസിനെതിരായ ഫയലുകള്‍ ഹാജരാക്കാന്‍ ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. അധികാരമേറ്റ് 10 മാസത്തിനകം ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നൂറോളം ഫയലുകള്‍ ബോധപൂര്‍വം പൂഴ്ത്തിയെന്നാണ് പരാതി. വാദങ്ങള്‍ സംബന്ധിച്ച മുഴുവന്‍ ഫയലുകളും 27ന് കോടതിയില്‍ ഹാജരാക്കണമെന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയോടും കോടതി ഉത്തരവിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss