|    Dec 11 Tue, 2018 9:04 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചീഫ് ജസ്റ്റിസിന്റേതടക്കം വസതികളുടെ മോടി കൂട്ടാനുള്ള തുക കേന്ദ്രം ഇരട്ടിപ്പി

Published : 26th November 2018 | Posted By: kasim kzm

ച്ചുന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ എന്നിവരുടേത് അടക്കം ഉദ്യോഗസ്ഥരുടെ വസതികള്‍ മോടികൂട്ടാന്‍ തുക കേന്ദ്രം ഇരട്ടിപ്പിച്ചു.
സുപ്രിംകോടതി ജഡ്ജിമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരും പുതിയ പട്ടികയില്‍ പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ വീട് മോടികൂട്ടാന്‍ അഞ്ചു ലക്ഷമാണ് അനുവദിച്ചിരുന്നത്.
എന്നാല്‍ ഇനിയത് 10 ലക്ഷമാവും. ഫര്‍ണിച്ചറുകള്‍, വൈദ്യുത ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണു തുക അനുവദിക്കുക. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സുപ്രിംകോടതിയിലെ മറ്റു ജഡ്ജിമാരുടെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുെടയും മറ്റു കമ്മീഷണര്‍മാരുടെയും വീട് മോടികൂട്ടുന്നതിനായി നാലു ലക്ഷത്തിന് പകരം എട്ടുലക്ഷം രൂപ അനുവദിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss