|    Sep 26 Wed, 2018 9:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിഒക്ടോബര്‍ മൂന്നിന് സ്ഥാനമേല്‍ക്കും

Published : 5th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അടുത്ത സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഔദ്യോഗികമായി ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അടുത്ത മൂന്നിന് രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.ദീപക് മിശ്ര ഇന്നലെ കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ച കത്തിലാണ് കീഴ്‌വഴക്കമനുസരിച്ച് സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ഗൊഗോയിയെ ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തത്. വിരമിക്കുന്നതിനു മുമ്പ് പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ കേന്ദ്ര നിയമമന്ത്രാലയം ദീപക് മിശ്രയോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ചാണ് നടപടി.ദീപക് മിശ്രയുടെ കാലാവധി ഒക്ടോബര്‍ രണ്ടിനാണ് അവസാനിക്കുക. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ആയതുമൂലം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അവസാന പ്രവൃത്തിദിനം ഒക്ടോബര്‍ ഒന്നായിരിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss