|    Mar 24 Fri, 2017 2:00 am
FLASH NEWS

ചീഫ് ജസ്റ്റിസായി നവനീത് പ്രസാദ് സിങ് ചുമതലയേറ്റു

Published : 21st March 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നവനീത് പ്രസാദ് സിങ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, ജഡ്ജിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  2004ല്‍ പട്‌ന ഹൈക്കോടതിയില്‍ സീനിയര്‍ അഭിഭാഷക പദവി ലഭിച്ച നവനീത് പ്രസാദ് സിങ് 2006മുതല്‍ പട്ന ഹൈക്കോടതി ജഡ്ജിയായിരുന്നു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക