|    Jan 22 Sun, 2017 3:50 pm
FLASH NEWS

ചീട്ടുകളി: ഒമ്പതുപേര്‍ പിടിയില്‍; 1.61 ലക്ഷം പിടിച്ചെടുത്തു

Published : 22nd March 2016 | Posted By: SMR

കഴക്കൂട്ടം: പണം വെച്ച് ചീട്ടു കളിയില്‍ ഏര്‍പ്പെട്ട പത്തംഗ സംഘം പോലിസിന്റെ പിടിയിലായി. ഇവരില്‍ നിന്നും 1,61,000 രൂപ പിടിച്ചെടുത്തു.
ആറ്റി പ്ര മണക്കാട്ട് വീട്ടില്‍ അശോകന്‍ (41), മണക്കാട് അമ്പലത്തറ സ്വദേശി വേണു (55), തൃശൂര്‍ ജില്ലക്കാരനായ റിജോ (40), ചേങ്കോട്ടുകോണം സ്വദേശി ശ്രീകുമാര്‍ (50), ചെമ്പഴന്തി സ്വദേശി അനില്‍കുമാര്‍ (50), മെഡിക്കള്‍ കോളജ് സ്വദേശി നിഷാദ് (31), കണിയാപുരം അലുംമുട് സ്വദേശി സിജു (35), കരിപ്പൂര്‍ സ്വദേശി ജോയി (47), കഴക്കൂട്ടം സ്വദേശി ഷമീര്‍ (26), ഉളിയാഴ്ത്തുറ സ്വദേശി ശിവകുമാര്‍ (43) എന്നിവരാണ് കഴക്കൂട്ടം പോലിസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ആറര മണിയോടെ ചെങ്കോട്ടുകോണം മാര്‍ക്കറ്റിന് സമീപമുള്ള ആളൊഴിഞ പറമ്പിലുള്ള ഒരു ഷെഡില്‍ സംഘം ചൂത് കളിയില്‍ ഏര്‍പ്പെട്ടിരിക്കേയാണ് ഇവര്‍ പോലിസ് പിടിയിലായത്.
ചിലര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ പോലുള്ള സംഘങ്ങള്‍ കഴക്കുട്ടത്ത് പല പ്രദേശങ്ങളിലും സജീവമാണെന്നാണ് പോലിസ് പറയുന്നത്. ഈ സംഘങ്ങളേ പോലിസ് പിടികൂടാനുള്ള ശ്രമത്തിലാണ്. കഴക്കൂട്ടം സിഐ ബാബുരാജ്, എസ്‌ഐ ജി സുനില്‍ അടങ്ങുന്ന പോലിസ് സംഘവും ഷാഡോ പോലിസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക