|    Jun 24 Sat, 2017 7:27 am
FLASH NEWS

ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൊലപാതകം പ്രവര്‍ത്തനരീതിയാക്കുന്നു: സുധീരന്‍

Published : 26th October 2016 | Posted By: SMR

കൂത്തുപറമ്പ്: ജനാധിപത്യ വ്യവസ്ഥയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കാന്‍ ബാധ്യതയുളള ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കൊലപാതകങ്ങളും അക്രമങ്ങളും പ്രവര്‍ത്തനരീതിയായി അംഗീകരിച്ചാണ് മുന്നോട്ടുപോവുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കൊലപാതക രാഷ്ട്രീയത്തിനെതിരേ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി മമ്പറത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജന്മനാട്ടിലാണ് കൊലപാതകങ്ങള്‍ അരങ്ങേറുന്നത്. അദ്ദേഹം പ്രതിധാനം ചെയ്യുന്ന മണ്ഡലത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണകക്ഷികളായ ബിജെപിയും സിപിഎമ്മും പരസ്പരം ആയുധമെടുത്ത് കൊലകള്‍ നടത്തുകയാണ്. മനുഷ്യനെ ക്രൂരമായി വെട്ടിക്കൊല്ലുന്ന നാടായി കണ്ണൂര്‍ മാറി. ഓരോ അക്രമങ്ങളും നടക്കുമ്പോഴും ലജ്ജ കൊണ്ട് തലതാഴുകയാണ്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടില്‍ താന്‍ പോയിരുന്നു. മുഖ്യമന്ത്രിയുടെ നാട്ടില്‍ ജീവിക്കാന്‍ അര്‍ഹതയില്ലേ എന്നാണ് രമിത്തിന്റെ മാതാവ് നാരായണി ചോദിച്ചത്. മോഹനന്റെ വീട്ടില്‍ ചെന്നപ്പോള്‍ സമീപവാസികള്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇരു കുടുംബത്തിന്റെയും അത്താണികളാണു നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു.കെ സുധാകരന്‍,  ലതിക സുഭാഷ്, സുമ ബാലകൃഷ്ണന്‍,  ഹസീന സെയ്ത്, ഡോ. കെ വി ഫിലോമിന, കൃഷ്ണ കുമാരി, തങ്കമ്മ വേലായുധന്‍, രജനി രമാനന്ദ, ഫാത്തിമ ബീവി സംസാരിച്ചു. സതീശന്‍ പാച്ചേനി, വി എ നാരായണന്‍, അഡ്വ. സജീവ് ജോസഫ്, കെ സുരേന്ദ്രന്‍, ചന്ദ്രന്‍ , എം കെ മോഹനന്‍, രാജീവന്‍, എ പി അബ്ദുല്ലക്കുട്ടി, മമ്പറം ദിവാകരന്‍, ശ്രീധരന്‍, പി കെ സതീശന്‍, സി ജി തങ്കച്ചന്‍, ഒ വി ജാഫര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക