|    Mar 27 Mon, 2017 8:26 am

ചില്‍ഡ്രന്‍സ് ഹോമുകള്‍: പ്രധാന തസ്തികകളിലെ ഒഴിവുകള്‍ നികത്തും

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, പാര്‍ട്ട് ടൈം സൈക്കോളജിസ്റ്റ്, കൗണ്‍സലര്‍ എന്നിവരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തെ പല ചില്‍ഡ്രന്‍സ് ഹോമുകളും സൂപ്രണ്ടും വാര്‍ഡനും പോലുമില്ലാതെ അനാഥമായാണ് പ്രവര്‍ത്തിക്കുന്നത്. ചില്‍ഡ്രന്‍സ് ഹോമുകളുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും പി ടി തോമസിന്റെ സബ്മിഷന് ആരോഗ്യമന്ത്രി മറുപടി നല്‍കി.
കഴിഞ്ഞ ദിവസം ആത്മഹത്യാഭീഷണി മുഴക്കിയ കാക്കനാട് സര്‍ക്കാര്‍ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. മറ്റു ഹോമുകളുടെയും പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും.
കാക്കനാട് ഹോമിലെ കുട്ടികളില്‍ പലര്‍ക്കും വീട്ടില്‍ പോവണമെന്നാണ് ആഗ്രഹം. എന്നാല്‍, വീട്ടുകാര്‍ ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ല. അത്തരത്തില്‍ ഒറ്റപ്പെടലിന്റെ മാനസികാവസ്ഥയാണ് ഇവര്‍ അനുഭവിക്കുന്നത്. ഇവരെ കൗണ്‍സലിങിന് വിധേയരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക