|    Jun 19 Tue, 2018 4:16 pm
FLASH NEWS

ചില്ലറ മദ്യ വില്‍പന ശാല സ്ഥാപിച്ചതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

Published : 25th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: തോപ്പുംപടി സാന്തോം കോളനിയില്‍ ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ മദ്യ വില്‍പന ശാല സ്ഥാപിച്ച നടപടിയില്‍ വ്യാപക പ്രതിഷേധം. ജനവാസ കേന്ദ്രമായ ഇവിടെ മദ്യ വില്‍പനശാല സ്ഥാപിച്ച നടപടിക്കെതിരേ നാട്ടുകാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. കരുവേലിപ്പടി പോളക്കണ്ടം മാര്‍ക്കറ്റിന് സമീപം പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്‍പന ശാലയാണ് ഇങ്ങോട്ട് മാറ്റി സ്ഥാപിച്ചത്. സാന്തോം കോളനിയുടെ മുന്‍വശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് മദ്യ വില്‍പന ശാല പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ കുട്ടികളുമടക്കം സാധാരണക്കാര്‍ തിങ്ങി താമസിക്കുന്ന ഇവിടെ മദ്യ വില്‍പന ശാല വരുന്നത് കടുത്ത അരക്ഷിതാവസ്ഥക്ക് ഇടയാക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. മറ്റിടങ്ങളില്‍നിന്നുള്ളവരും ഇവിടെ മദ്യം വാങ്ങാന്‍ വരുന്നതോടെ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. നേരത്തേ ഈ മദ്യ വില്‍പന ശാല പ്രവര്‍ത്തിച്ചിരുന്നത് റോഡ് സൈഡിലായിരുന്നു. ഇത് വാണിജ്യ മേഖലയാണ്. ഇവിടെനിന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഇന്നലെ വൈകീട്ട് മദ്യ കുപ്പികളുമായി വാഹനങ്ങള്‍ എത്തിയതോടെയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പ്രതിഷേധവുമായി എത്തിയത്. മദ്യ കുപ്പികള്‍ കെട്ടിടത്തിലേക്ക് കയറ്റിയെങ്കിലും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. മദ്യം വാങ്ങാന്‍ വന്നവരേയും നാട്ടുകാര്‍ തിരിച്ചയച്ചു. തോപ്പുംപടി എസ്‌ഐ സി ബിനുവിന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സ്ത്രീകള്‍ കെട്ടിടത്തിന് മുന്നില്‍ പായ വിരിച്ച് ഇരിക്കുകയാണ്. രാത്രി വൈകിയും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. സംഭവമറിഞ്ഞ് കൗണ്‍സിലര്‍ കെ ജെ പ്രകാശനും സ്ഥലത്തെത്തി. ജനവാസ മേഖലയില്‍ ഒരുകാരണവശാലും മദ്യ വില്‍പന ശാല അനുവദിക്കില്ലെന്ന് കൗ ണ്‍സിലര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss