|    Oct 24 Tue, 2017 5:52 am
FLASH NEWS

ചില്ലറ ചോദിച്ച് എത്തിയ അജ്ഞാതന്‍ പണം കവര്‍ന്നു

Published : 5th October 2016 | Posted By: Abbasali tf

പറവൂര്‍: അഞ്ഞൂറ് രൂപയ്ക്ക് ചില്ലറ ചോദിച്ചെത്തിയ അജ്ഞാതന്‍ കടയില്‍ സൂക്ഷിച്ചിരുന്ന 15,000ഓളം രൂപ കവര്‍ന്നു. കഴിഞ്ഞ ദിവസം സമൂഹം ഹൈസ്‌കൂളിന് സമീപത്തുള്ള രവീസ് സി ക്ലാസ് കടയില്‍നിന്നാണ് പണം കവര്‍ന്നത്. ഹെല്‍മറ്റ് ധരിച്ചെത്തിയ ഇയാള്‍ സമ്മാനം നല്‍കാന്‍ പറ്റിയ ഗ്ലാസുകള്‍ ആവശ്യപ്പെട്ടു. കടക്കാരന്‍ സാധനങ്ങള്‍ കാണിക്കുന്നതിനിടയില്‍ അഞ്ഞൂറ് രൂപയ്ക്കുള്ള ചില്ലറ ആവശ്യപ്പെട്ടു. പണം എടുക്കുന്നതിനായി കടയുടമ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു കടയിലേക്ക് നീങ്ങിയപ്പോഴാണ് മേശയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയും പുസ്തകത്തിനകത്ത് ഉണ്ടായിരുന്ന അയ്യായിരം രൂപയും അടിച്ചുമാറ്റിയത്. പണം മോഷ്ടിക്കുന്നത് കണ്ട കടയുടമ ബഹളംവച്ചുവെങ്കിലും മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെട്ടു. പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പും ഈ കടയുടെ സമീപത്തുള്ള മറ്റൊരു കടയില്‍ ഇത്തരത്തിലുള്ള മോഷണം നടന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക