|    Jun 27 Tue, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചില്ലറ ക്ഷാമം: എറണാകുളം ജില്ലയിലെ 40ലധികം പെട്രോള്‍ പമ്പുകള്‍ അടച്ചു

Published : 10th November 2016 | Posted By: SMR

കൊച്ചി: പെട്രോള്‍ പമ്പുകളില്‍ നിന്നും 500, 1000 രൂപ  നോട്ടുകള്‍ മാറിയെടുക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന്  ഇന്നലെ സംസ്ഥാനത്തെ പമ്പുകളില്‍ വന്‍ ചില്ലറ ക്ഷാമം നേരിട്ടു. ഇതേത്തുടര്‍ന്ന് ജില്ലയിലെ 40ഓളം പമ്പുകള്‍ ഇന്നലെ രാത്രിയോടെ അടച്ചതായി കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം എം ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ പമ്പുകളിലും ചില്ലറയെപ്പറ്റി വാക്കേറ്റവും വഴക്കും രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയിലെ പല പമ്പുകളും ഇടയ്ക്കുവച്ച് അടയ്‌ക്കേണ്ടി വന്നു. ഇന്ന് പ്രശ്‌നം രൂക്ഷമാവും. ബാങ്കുകളില്‍ നിന്ന് പമ്പുകളിലേക്ക്— ആവശ്യത്തിന് ചില്ലറ ലഭിക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ ഇന്നും— പമ്പുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. സാധാരണ ദിവസങ്ങളില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ ചില്ലറയേ മിക്കവാറും പമ്പുകാര്‍ കരുതാറുള്ളൂ. എന്നാല്‍, ഇന്നലെ മുന്നറിയിപ്പില്ലാതെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് ചില്ലറ ക്ഷാമം രൂക്ഷമാക്കിയത്. ഈനില തുടര്‍ന്നാല്‍ പമ്പുകള്‍ അടച്ചിടാതെ മറ്റു മാര്‍ഗങ്ങളില്ല. പമ്പുകളിലേക്ക്— ആവശ്യത്തിന് ചില്ലറ  നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക