|    Jun 25 Sun, 2017 10:40 pm
FLASH NEWS

ചില്ലറമാറാനെത്തിയയാള്‍ക്ക് ലഭിച്ചത് അക്കം തെളിയാത്ത നാണയങ്ങള്‍

Published : 15th November 2016 | Posted By: SMR

പത്തനാപുരം: 1000, 500 രൂപ നോട്ടുകള്‍ പത്തനാപുരത്തെ ബാങ്കില്‍ നിന്നും മാറിയെടുത്തപ്പോള്‍ മാലൂര്‍ സ്വദേശിക്ക് ലഭിച്ചത് അക്കം തെളിയാത്ത നാണയങ്ങള്‍. മാലൂര്‍ ചെറുമല വീട്ടില്‍ രാജുവിനാണ് ഇന്ത്യന്‍ ബാങ്കില്‍ നിന്നും അക്കം തെളിയാത്ത നൂറ് പത്തുരൂപാ നാണയങ്ങള്‍ ലഭിച്ചത്. 3000 രൂപയാണ് ഇദ്ദേഹം ബാങ്കില്‍ നല്‍കിയത്. രണ്ടായിരം രൂപയുടെ ഒറ്റ നോട്ടും ആയിരം രൂപയുടെ നൂറ് പത്തു രൂപാ നാണയുമായിരുന്നു ലഭിച്ചത്. കിഴിയായി ആയിരുന്നു നാണയങ്ങള്‍. നാണയങ്ങള്‍ വീട്ടില്‍ എത്തിച്ച് എണ്ണി നോക്കിയപ്പോഴാണ് നാണയത്തില്‍ മുദ്രകളില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടത്. നാണയത്തില്‍ അശോക സ്തംഭമല്ലാതെ മറ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. തുടര്‍ന്ന് ബാങ്കിലെത്തി നാണയങ്ങള്‍ തിരികെ നല്‍കി ഇവ മാറ്റി എടുക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക