|    Apr 24 Mon, 2017 10:29 pm
FLASH NEWS

ചിറ്റൂര്‍ സമ്പൂര്‍ണ ഒഡിഎഫ് വിമുക്ത നഗരസഭ

Published : 6th November 2016 | Posted By: SMR

ചിറ്റൂര്‍: ചിറ്റൂര്‍ തത്തമംഗലം നഗരസഭ സമ്പൂര്‍ണ വെളിയിട വിസര്‍ജജന വിമുക്ത  രണ്ടാമത്തെ നഗരസഭയായി. ഇതിന്റെ പ്രഖ്യാപനം ഇന്നലെ  നഗരസഭാ ചെയര്‍മാന്‍ ടി   എസ് തിരുവെങ്കിടം നടത്തി. നെഹറു ഓഡിറ്റോറിയത്തിലായിരുന്നു പ്രഖ്യാപന ചടങ്ങ്.  സംസ്ഥാന ശുചിത്വമിഷന്റെ സഹായ സഹകരണത്തോടെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 117 ഗാര്‍ഹിക ശൗചാലയങ്ങളും ആറ് സാമൂഹിക ശൗചാലയങ്ങളും അനുവദിച്ച് പണി പൂര്‍ത്തിയാക്കിയതോടെയാണ് സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജനവിമുക്തനഗരസഭയായി ചിറ്റൂരിനെ പ്രഖ്യാപിച്ചത്.   വൈസ് ചെയര്‍പേഴ്‌സന്‍ കെ  .എ ഷീബ  അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി മുഖ്യാതിഥിയായി.കെ യു  ബിനി  (മുനിസിപ്പല്‍ സെക്രട്ടറി) സ്വാഗതവും  കെസി പ്രീത് ( വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍) ,രത്‌നമണി ( ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) ,സാദിക്ക് അലി (ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ) സു(ബദാം (വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ), ഷീജ (പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍) ,കെ  മധു (കൗണ്‍സിലര്‍) ,കെ  കണ്ണന്‍കുട്ടി (കൗണ്‍സിലര്‍) ,ടോമി  കെജെ (ജില്ല ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍) ,ടി കെ പ്രകാശന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ )  തുടങ്ങിയവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day