|    Jul 26 Wed, 2017 8:27 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ചിറ്റൂര്‍ മേയര്‍ കൊല്ലപ്പെട്ടു

Published : 18th November 2015 | Posted By: G.A.G

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ നഗരസഭയുടെ മേയര്‍ അജ്ഞാതരുടെ കുത്തേറ്റു മരിച്ചു. ഭര്‍ത്താവിനു ഗുരുതരമായി പരിക്കേറ്റു. കട്ടാരി അനുരാധ(50)യാണ് കൊല്ലപ്പെട്ടത്. മേയറുടെ ചേംബറില്‍ മുഖംമൂടി ധരിച്ചെത്തിയ ആറംഗസംഘമാണ് കൊലപാതകം നടത്തിയതെന്ന് ഡിഐജി (അനന്തപൂര്‍ മേഖല) കെ സത്യനാരായണ അറിയിച്ചു. തെലുഗുദേശം പാര്‍ട്ടി അംഗമാണ് അനുരാധ. കൊലപാതകത്തിനു ശേഷം രക്ഷപ്പെടുന്നതിനു മുമ്പ് അക്രമികള്‍ തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന മേയറുടെ ഭര്‍ത്താവ് കെ മോഹനെയും ആക്രമിക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് നിഗമനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക