|    Aug 17 Fri, 2018 2:50 am

ചിറ്റൂര്‍ പുഴ സംരക്ഷിക്കാന്‍ നഗരസഭക്ക് ഒരു വര്‍ഷം നീണ്ട പരിപാടികള്‍

Published : 7th June 2017 | Posted By: fsq

 

ചിറ്റൂര്‍: ഭാരതപ്പുഴയുടെ മുഖ്യ പോഷക നദിയായ ചിറ്റൂര്‍ ശോകനാശിനി പുഴയുടെ സംരക്ഷണത്തിന് ചിറ്റൂര്‍-തത്തമംഗലം നഗരസഭാ ഒരു വര്‍ഷം നീണ്ട പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. ഗവ. കോളേജ് എന്‍എസ എസ് യൂണിറ്റുകള്‍, സന്നദ്ധസംഘനകള്‍, പൊതുജനങ്ങള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.ഇതിന്റെ തുടക്കം പരിസ്ഥിതി ദിനത്തില്‍ തത്തമംഗലം  പുഴപ്പാലത്തിനു സമീപം വൃക്ഷ തൈ നട്ടുകൊണ്ട് ചെയര്‍മാന്‍ ടി എസ്  തിരുവെങ്കിടം നിര്‍വഹിച്ചുചിറ്റൂര്‍ ഗവ. കോളജ് ഭൂമിശാസ്ത്ര വിഭാഗത്തിന്റെ സാങ്കേതിക സഹായത്തോടെ പഠനം നാടത്തും. പുഴയുടെ ഇരുവശത്തും മരങ്ങള്‍ നട്ടു പിടിപ്പിച്ചു ജലമൊഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ നടപടിഎടുക്കും. കൈയേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെയും, പൊലീസിന്റെയും സഹായം തേടും. വൃഷ്ടി പ്രദേശത്തെ അരുവികള്‍ പുനഃസ്ഥാപിക്കാന്‍ മരം നട്ടു സംരക്ഷിക്കുമെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ സി.  ്രപീത് പറഞ്ഞു.ഇതുവരെ ചിറ്റൂര്‍  തത്തമംഗലം ഭാഗങ്ങളില്‍ അനുഭവപ്പെടാത്ത കുടിവെള്ളക്ഷാമം ഇത്തവണ ഉണ്ടായി. പുഴയിലെ നീരൊഴുക്ക്  കുറഞ്ഞതാണിതിന് ഒരു കാരണം. തടയണയില്‍ വെള്ളം കെട്ടിനിര്‍ത്തിയത് മൂലം ഇത്തവണ കുടിവെള്ളത്തിന് കറുത്തനിറമാറ്റം ഉണ്ടായി. ഇതിനു പുറമെ രാത്രികാലത്തു മീന്‍ പിടിക്കാനായി രാസവസ്തുക്കള്‍ കലക്കിയതും വെള്ളം മലിനമാകാന്‍ ഇടയാക്കി. ഇനി മുതല്‍ പുഴ സംരക്ഷണത്തിന് ഒരു സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചുഇന്നലെ പുഴ സംരക്ഷണത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം ഉദ്ഘടനം ചെയ്തു. കെ സി പ്രീത് അധ്യക്ഷനായി. ഡോ. റിച്ചാര്‍ഡ് സക്കറിയ  ഭാരതപ്പുഴ സംരക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss