|    Jul 17 Tue, 2018 7:27 pm
FLASH NEWS

ചിറ്റൂര്‍ നഗരസഭാ ഉപരോധം ഇന്നും തുടരും

Published : 26th September 2017 | Posted By: fsq

 

ചിറ്റൂര്‍: നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പൊതുവിഷയം ചര്‍ച്ചചെയ്യാന്‍ കൂടുതല്‍ സമയം അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷം നഗരസഭയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ബഹുജന ഉപരോധ സമരം ഇന്നും തുടരും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ ചെയര്‍മാന്‍ തയ്യാറാവത്തതിനെ തുടര്‍ന്നാണ് ഉപരോധം ഇന്നും നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ഇന്നലെ രാവിലെ ഏഴോടെ ആരംഭിച്ച ഉപരോധം വൈകീട്ട് നാലോടെ അവസാനിപ്പിക്കുകയായിരുന്നു. സമരം ഇന്നും തുടരും. രാവിലെ തന്നെ ജീവനക്കാരും ചെയര്‍മാനുള്‍പ്പടെയുള്ള കൗണ്‍സിലര്‍മാരും നഗരസഭ പരിസരത്തെത്തിയിരുന്നെങ്കിലും ഓഫിസിലേക്ക് കയറാനായില്ല. ഇതേ തുടര്‍ന്ന് ചെയര്‍മാന്‍ 11.30 യോടെ മടങ്ങിപ്പോയി. പിന്നിട് ചിറ്റൂര്‍ സിഐയും ഭരണപക്ഷത്തെ ചില കൗണ്‍സിലര്‍മാരും വിഷയം പരിഹരിക്കുന്നതിന് സ്ഥലത്തെത്തണമെന്ന് ചെയര്‍മാനോട് ഫോണില്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ ജീവനക്കാര്‍  നഗരസഭാ ഓഫിസില്‍ കയറാന്‍ പറ്റാത്തായതോടെ ഉച്ചയോടെ മടങ്ങി.  നഗരസഭയിലേക്ക് കയറാന്‍ സൗകര്യമെരുക്കണമെന്നാവശ്യപ്പെട്ട് സൂപ്രണ്ട് ചിറ്റൂര്‍ സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെന്നുമായില്ല. രാവിലെ നടന്ന ഉപരോധ സമരം സിപിഎം ഏരിയ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ലോക്കല്‍ സെക്രട്ടറി ജെയിന്‍ അധ്യക്ഷത വഹിച്ചു. തത്തമംഗലം ലോക്കല്‍ സെക്രട്ടറി സ്വാമിനാഥന്‍, കൗണ്‍സിലര്‍മാരായ എ കണ്ണന്‍കുട്ടി, എം ശിവകുമാര്‍, കവിത, സ്വാമിനാഥന്‍, പെരുവെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ബാബു സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss