|    Jun 25 Sun, 2017 12:21 am
FLASH NEWS

ചിറ്റൂര്‍ തുഞ്ചന്‍ മഠം സര്‍ക്കാര്‍ ഏറ്റെടുക്കണം: പുരോഗമന കലാസാഹിത്യസംഘം

Published : 7th November 2016 | Posted By: SMR

പാലക്കാട്: ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ചിറ്റൂരിലുള്ള തുഞ്ചന്‍മഠം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസമ്മേളന പ്രതിനിധി സമ്മേളനം താരേക്കാട് ഇ എം എസ് ഓഡിറ്റോറിയത്തില്‍ പ്ര ഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു. സംഘം ജില്ലാ പ്രസിഡന്റ് എന്‍ രാധാകൃഷ്ണന്‍നായര്‍ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി എ കെ ചന്ദ്രന്‍കുട്ടി പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. ടി ആര്‍ അജയന്‍, സി ആര്‍ ദാസ്  സംസാരിച്ചു. കലാ സാഹിത്യ സംഗമം സാഹിത്യകാരന്‍ അശോകന്‍ ചരുവിലായിരുന്നു ഉദ്ഘാടനം ചെയ്തത്.  ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, രഘുനാഥന്‍ പറളി, ശ്രീകൃഷ്ണപുരം മോഹന്‍ദാസ്, എന്നിവര്‍ കലയിലും വിജു നായരങ്ങാടി, ശ്രീചിത്രന്‍, ടി പി വിനോദന്‍ കവിതയിലും സംസാരിച്ചു. ജി പി രാമചന്ദ്രന്‍, ഷഡാനനന്‍ ആനിക്കത്ത്, വിനീത നെടുങ്ങാടി, കെ എ നന്ദജന്‍, അറയ്ക്കല്‍ നന്ദകുമാര്‍ വിവിധവിഷയങ്ങള്‍ അവതരിപ്പിച്ചു. കലാമണ്ഡലം അംബിക, വിജയാംബിക, വി ജയിന്‍, രൂപേഷ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
ഒ വി വിജയന്‍ സ്മാരകത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കി സംരക്ഷിക്കണമെന്നും ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ഇതടക്കം 11 പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. സമാപന ത്തിനുശേഷം മെഹ്ഫില്‍ അ വതരിപ്പിച്ച ഗാനസ ന്ധ്യയും ഉണ്ടായി.—
ജില്ലാ പ്രസിഡന്റായി എന്‍ രാധാകൃഷ്ണന്‍നായരേയും സെക്രട്ടറിയായി എ കെ ചന്ദ്രന്‍കുട്ടിയേയും ജില്ലാസമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: സി പി ചിത്ര, മോഹന്‍ദാസ് ശ്രീകൃഷ്ണപുരം, ഡോ. സി പി ചിത്രഭാനു, സി പി ജോണ്‍ (വൈ. പ്രസി.), രാജേഷ്‌മേനോന്‍, വി രവീന്ദ്രന്‍, ടി പി ശിവരാമന്‍, ഇ ജയചന്ദ്രന്‍ (ജോ.സെക്ര.), എ രാമകൃഷ്ണന്‍(ഖജാഞ്ചി). എക്‌സി. കമ്മിറ്റി അംഗങ്ങള്‍: ടി ആര്‍ അജയന്‍, ടി കെ നാരായണദാസ്, ജി പി രാമചന്ദ്രന്‍, ഒ വിജയന്‍, എം കെ പ്രേമന്‍, ഷഡാനനന്‍ ആനിക്കത്ത്, ഇ രാമചന്ദ്രന്‍, കെ ജയദേവന്‍, ബൈജുദേവ്, ജനാര്‍ദനന്‍ പുതുശേരി, എം പത്മിനി, എം കെ പ്രദീപ്, ടി പി രാമചന്ദ്രന്‍, എന്‍ ദിനേശ്ബാബു, ടി കെ രത്‌നാകരന്‍, എ പി കേലു, കെ ചന്ദ്രന്‍, ആര്‍ ശാന്തകുമാരന്‍, കെ പി ബാലകൃഷ്ണന്‍, കെ ജി സുനില്‍, ടി എസ് പീറ്റര്‍, എം ശിവകുമാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക