|    Oct 24 Wed, 2018 5:00 am
FLASH NEWS

ചിറ്റൂര്‍-തത്തമംഗലം നഗരസഭപൊതുചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം അനുവദിക്കും; സമരം അവസാനിപ്പിച്ചു

Published : 27th September 2017 | Posted By: fsq

 

ചിറ്റൂര്‍: ചിറ്റൂര്‍ തത്തമംഗലം നഗരസഭയ്ക്ക് മുന്നില്‍ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. പൊതു ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം അനുവദിക്കാത്ത ചെയര്‍മാന്റെ  നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നഗരസഭ ഉപരോധിച്ചിരുന്നു. തുടര്‍ന്നും ചെയര്‍മാന്റെ ഭാഗത്തു നിന്നും അനുകുല നിലപാടില്ലാതെ വന്നതോടെയാണ് നഗരസഭാ കാര്യാലായത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കഴിഞ്ഞ ദിവസത്തെ ഉപരോധം പൊതുജനങ്ങളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു. അതു കൊണ്ടാണ് സമരത്തിന്റെ സ്വഭാവം മാറ്റിയതെന്ന് എ കണ്ണന്‍കുട്ടി പറഞ്ഞു. രാവിലെ 9.30യോടെ ആരംഭിച്ച സമരം 12മണിയോടെ അവസാനിപ്പിച്ചു. ചെയര്‍മാന്റെ നേതൃത്വത്തില്‍ നടന്ന അനുരജ്ഞന ചര്‍ച്ചയില്‍ പൊതുചര്‍ച്ചയ്ക്ക് 30 മിനിറ്റ് സമയവും ഓരോ അംഗത്തിനും 4മിനിറ്റും അനുവദിച്ചതോടെയാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്. കൂടാതെ കഴിഞ്ഞ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെ മാറ്റിവച്ച ജനകീയാസൂത്രണ പദ്ധതിയില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം ഇന്ന് അടിയന്തര യോഗം ചേര്‍ന്ന് തീരുമാനിക്കാമെന്നും ധാരണയായി. ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ കെ മധു, കെ എ ഷീബ, ഷീജ, എ കണ്ണന്‍ കുട്ടി, എം ശിവകുമാര്‍, സ്വാമിനാഥന്‍, ജെയിന്‍ ഹിലാരിയോസ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss