|    Aug 21 Mon, 2017 8:06 am
FLASH NEWS

ചിറ്റൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ ദുരിതത്തില്‍

Published : 10th August 2017 | Posted By: fsq

 

ചിറ്റൂര്‍: ഇരുപത്തിയാറു വര്‍ഷത്തിലധികം പഴക്കമുള്ള ചിറ്റൂര്‍ കെഎസ്ആര്‍ടിസി സബ് ഡിപ്പോയില്‍ കാലാനുസൃതമായ മാറ്റം വരുത്താത്തതാണ് ജീവനക്കാരെ ദുരിതത്തിലാക്കുന്നത്. ജീവനക്കര്‍ ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുന്നത് വര്‍ക്ക്‌ഷോപ്പിനോട് ചേര്‍ന്ന് ഒരുവശം മറച്ച കുടുസുമുറിയിലാണ്. ഇത്  കാലപ്പഴക്കം മൂലം പൊട്ടിപൊളിഞ്ഞ് താമസയോഗ്യമല്ലാതായിട്ടുണ്ട്. ദീര്‍ഘദൂര ഓട്ടം കഴിഞ്ഞെത്തുന്നവരും ജോലിയുടെ ഇടവേളകളില്‍ വിശ്രമിക്കാനെത്തുന്ന ജീവനക്കാരും നിലവില്‍ ഡിപ്പോയുടെ പ്രധാന കെട്ടിടത്തില്‍ ഒതുങ്ങി കൂടുകയാണ്. 26 വര്‍ഷം പഴക്കമുള്ള ശൗചാലയം വൃത്തിഹീനമായതോടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് മറ്റുവഴികള്‍ തേടേണ്ട സ്ഥിതിയാണ്.1991 ല്‍ ഓപറേറ്റിങ് സെന്റ്‌റായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് സബ് ഡിപ്പോയായി ഉയര്‍ത്തിയിട്ടും തുടക്കത്തില്‍ നടത്തിയ നിര്‍മാണം ഒഴികെ ഇതുവരെ യാതൊരു പ്രവര്‍ത്തിയും നടത്തിയിട്ടില്ല. നിര്‍മാണവുമായി ബന്ധപ്പെട്ട് ഡിപ്പോ അധികൃതര്‍ സര്‍ക്കാരിന് പ്രപൊസല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതില്‍ യാതൊരു തീരുമാനവുമായിട്ടില്ല. 14 ബസ്സുകളും 80 തൊഴിലാളികളുമായി ആരംഭിച്ച ഡിപ്പോയില്‍ നിലവില്‍ 50 ബസ്സും 350 തൊഴിലാളികളും ജോലിനോക്കുന്നുണ്ട്. പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള വര്‍ക്ക്‌ഷോപ്പില്‍ മിക്കപ്പോഴും ബസ്സുകളുടെ തകരാര്‍ പരിശോധിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞ യാര്‍ഡിലിട്ടാണ്.വരുമാനത്തില്‍ കോര്‍പറേഷനില്‍ നിന്ന് അവാര്‍ഡ് വാങ്ങിയ ഡിപ്പോയുടെ ദുരവസ്ഥ മാറ്റിയെടുക്കാന്‍ നടപടി വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ ജീവനക്കാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക