|    Jan 23 Mon, 2017 8:07 am
FLASH NEWS

ചിറ്റൂരില്‍ 1500 കിലോ തമിഴ്‌നാട് റേഷനരി പിടികൂടി

Published : 7th October 2016 | Posted By: SMR

പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കു കൊണ്ടുവരികയായിരുന്ന 1500 കിലോ റേഷനരി ചിറ്റൂര്‍ നല്ലേപ്പിള്ളി നാലാംമൈലില്‍ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി.
ആലത്തൂര്‍ സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ ബിനുകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി പി മണികണ്ഠന്‍, ഡ്രൈവര്‍ ബുനിയാം എന്നിവരുടെ നേതൃത്വത്തിലാണു വാഹനപരിശോധനയ്ക്കിടെ ടെംപോയില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന റേഷനരി പിടികൂടിയത്. ടെംപോ ഡ്രൈവറായ പൊള്ളാച്ചി അണ്ണാനഗര്‍ സ്ട്രീറ്റ് അനില്‍കുമാര്‍, സഹായി അബ്ദുല്‍ ഖാദര്‍, മകന്‍ ഖാജാ മൊയ്തീന്‍ എന്നിവരെയും വാഹനത്തെയും ചിറ്റൂര്‍ പോലിസില്‍ ഏല്‍പ്പിച്ചു.
പോലിസ് പിന്നീട് സിവില്‍ സപ്ലൈസ് അധികൃതര്‍ക്കു കൈമാറി. വിശദമായ പരിശോധനയ്ക്കുശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍സപ്ലൈസ് അധികൃതര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക