|    Aug 19 Sat, 2017 2:52 pm
FLASH NEWS

ചിറ്റില്ലഞ്ചേരിയില്‍ കഞ്ചാവ് വില്‍പന തകൃതി

Published : 7th August 2017 | Posted By: fsq

 

ആലത്തൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ സ്ത്രീയുള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടും ചിറ്റില്ലഞ്ചേരിയിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് അയിലൂര്‍ തിരുവഴിയാട് പുത്തന്‍തറ മുഹമ്മദ് റഫീഖ്(43) പാലമൊക്ക് സ്വദേശി റഷീദ(40) എന്നിവരെ ആലത്തൂര്‍ പോലിസ് പിടികൂടിയത്. തമിഴ്‌നാട്ടിലെ ദിണ്ടിക്കലില്‍ നിന്ന് ബസ്സുകളിലാണ് ഇവര്‍ കഞ്ചാവ് വില്‍പ്പനയ്ക്കായി എത്തിക്കുന്നത്. ചിറ്റില്ലഞ്ചേരി സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ചെറു പാക്കറ്റുകളിലായി കഞ്ചാവ് വില്‍ക്കുന്നത്.  ചിറ്റില്ലഞ്ചേരി ക്ഷേത്രത്തിനു മുമ്പിലും സ്‌കൂളിലേക്കുള്ള ഇടവഴിയിലും സ്‌കൂള്‍ ഗ്രൗണ്ടിന്റെ ആളൊഴിഞ്ഞ ഭാഗങ്ങളിലുമായാണ് ഇപ്പോഴും കഞ്ചാവ് വില്‍പ്പന നടക്കുന്നത്. മിക്ക ദിവസങ്ങളിലും ഈ ഭാഗങ്ങളില്‍ പരിസര പ്രദേശങ്ങളിലെ വിദ്യാര്‍ഥികളല്ലാത്തവര്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനായി എത്തുന്നു. ഇതിനായി സ്‌കൂള്‍ മതിലിന്റെ പല ഭാഗങ്ങളിലും സാമൂഹിക വിരുദ്ധര്‍ പൊളിച്ചുകഴിഞ്ഞു.നെല്ലിയാമ്പാടത്തും കടമ്പിടിയിലുമുള്ള യുവാക്കളാണ് ഇപ്പോള്‍ കഞ്ചാവ് വില്‍പ്പനക്കാരായി മാറിയിരിക്കുന്നത്. സ്‌കൂള്‍ തുടങ്ങുന്ന സമയത്തും വിടുന്ന സമയത്തും ക്ഷേത്രത്തിനു മുന്നില്‍ ഇവര്‍ കൂട്ടമായി നില്‍ക്കുന്നത് വിദ്യാര്‍ഥിനികള്‍ക്കും ഭീഷണിയാവുന്നുണ്ട്. കഞ്ചാവു കൂടാതെ ചിറ്റില്ലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലെ കടകളില്‍ ഇപ്പോഴും നിരോധിത പാന്‍മസാലകളുടെ വില്‍പ്പനയും നടക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക