|    May 30 Tue, 2017 4:43 am
FLASH NEWS

ചിറ്റാറിലെ യന്ത്ര ഊഞ്ഞാല്‍ അപകടം; പരിക്കേറ്റ പെണ്‍കുട്ടിയും മരിച്ചു

Published : 17th September 2016 | Posted By: G.A.G

prityanka-oonjaal

ചിറ്റാര്‍: പത്തനംതിട്ട ചിറ്റാറില്‍ സ്വകാര്യ ഗ്രൂപ്പ് നടത്തിവന്ന കാര്‍ണിവലിലെ യന്ത്ര ഊഞ്ഞാലില്‍ നിന്നും വീണ് പരിക്കേറ്റ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയും മരിച്ചു.  ചിറ്റാര്‍ കുളത്തുങ്കല്‍(പ്ലാത്താനത്ത്) സജി വര്‍ഗീസിന്റെ മകള്‍ പ്രിയങ്ക (14) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്.

ചിറ്റാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പ്രയങ്ക. പ്രിയങ്കയോടൊപ്പം അപകടത്തില്‍പ്പെട്ടിരുന്ന സഹോദരന്‍ അലന്‍(5) സംഭവദിവസം തന്നെ മരണമടഞ്ഞിരുന്നു. അലന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് സംസ്‌കരിച്ചത്. സെപ്തംബര്‍ എട്ട് വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കറങ്ങിക്കൊണ്ടിരുന്ന യന്ത്ര ഊഞ്ഞാലില്‍ നിന്ന് അലന്‍ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് പ്രിയങ്കയും വീണത്. കുട്ടികള്‍ റൈഡില്‍ തന്നെ തലയടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം മാതാപിതാക്കളും മൈതാനത്തുണ്ടായിരുന്നു.

 

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day