|    Jan 22 Sun, 2017 1:45 pm
FLASH NEWS

ചിറ്റാര്‍-വടശ്ശേരിക്കര റോഡില്‍ മരംവീണു;ഒരു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

Published : 12th October 2016 | Posted By: Abbasali tf

ചിറ്റാര്‍: ചിറ്റാര്‍-വടശേരിക്കര റോഡില്‍ മണിയാര്‍ പോലിസ് ക്യാംപിനു മുന്നില്‍ നിന്ന കൂറ്റന്‍ വാകമരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. കനത്ത മഴയിലും കാറ്റിലും മരത്തിന്റ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവമറിഞ്ഞ് സീതത്തോട് ഫയര്‍ സ്‌റ്റേഷനില്‍ നിന്നും ഓഫിസര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം എത്തി മരം മുറിച്ചു മാറ്റിയതിനു ശേഷമാണ് വാഹനങ്ങള്‍ക്കു കടന്നുപോവാനായത്. ഈ ഭാഗങ്ങളില്‍ റോഡിന് ഇരുവശത്തുമായി നിരവധി മരങ്ങളാണ് ചുവടുദ്രവിച്ചു നില്‍ക്കുന്നത്. പലതും നിലംപൊത്താറായ അവസ്ഥയിലാണ്. വനംവകുപ്പിന്റെ അധീനതയിലുള്ള മരങ്ങളാണിവ. അടുത്ത സമയങ്ങളില്‍ നിരവധി മരങ്ങളാണ് റോഡിലേക്ക് വീണത്. ദിവസേന നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. പലപ്പോഴും യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക