|    Jun 21 Thu, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചിറ്റാര്‍ ദുരന്തം: ബന്ധുക്കള്‍ കോടതിയെ സമീപിക്കുന്നു

Published : 23rd September 2016 | Posted By: SMR

പത്തനംതിട്ട: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണ് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മാതാപിതാക്കള്‍. ഇതു സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് തീരുമാനം.
ഈ മാസം എട്ടിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ചിറ്റാര്‍ കുളത്തിങ്കല്‍ സജി-ബിന്ദു ദമ്പതികളുടെ മകന്‍ അലന്‍(അഞ്ച്), സഹോദരി പ്രിയങ്ക(15) എന്നിവരാണ് ജയന്റ് വീലില്‍ നിന്ന് വീണു മരിച്ചത്. അന്നുന്നെ പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ചിറ്റാര്‍ സിഐയുടെ അന്വേഷണത്തെക്കുറിച്ച് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷണച്ചുമതല ഏറ്റെടുത്തിരുന്നു. എന്നാല്‍, ഇതിലും അതൃപ്തരാണ് ബന്ധുക്കള്‍. ആറ് പേരാണ് കേസില്‍ പ്രതികള്‍. ഇവരെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.
എന്നാല്‍, പ്രധാന വകുപ്പുകളുടെ അനുമതികള്‍ ഇല്ലാതെ വിനോദ നികുതി മാത്രം ഈടാക്കി കാര്‍ണിവല്‍ നടത്താന്‍ അനുമതി നല്‍കിയ ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ക്കെതിരേ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ അന്വേഷണം തൃപ്തികരമല്ലെന്നു കാട്ടി കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

ഉന്നതതല അന്വേഷണം വേണം:  സുധീരന്‍
പത്തനംതിട്ട: ചിറ്റാറില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണ് സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കുട്ടികളുടെ ചിറ്റാറിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഒരു ഉന്നതതല അന്വേഷണം നടത്തണമെന്നും സുധീരന്‍ പറഞ്ഞു.കടയ്ക്കല്‍ പീഡനം: പ്രതി റിമാന്‍ഡില്‍
കൊല്ലം: കടയ്ക്കലില്‍ വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍വാസി വെള്ളാര്‍വട്ടം കാറ്റാടിമുക്കു കൃഷ്ണവിലാസത്തില്‍ വിജയകുമാറിനെ (ബാബു-62) റിമാന്‍ഡ് ചെയ്തു. ലൈംഗിക പീഡനശ്രമത്തിനും വീട്ടില്‍ അതിക്രമിച്ചു കടന്നതിനും കേസെടുത്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ഇന്നലെ വൃദ്ധയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. തിരുവോണ ദിവസം രാത്രിയിലാണു വിജയകുമാര്‍ മദ്യലഹരിയില്‍ 90കാരിയെ ഉപദ്രവിച്ചത്. മക്കളില്ലാത്ത വൃദ്ധ ഭര്‍ത്താവിന്റെ മരണശേഷം വീട്ടില്‍ ഒറ്റയ്ക്കാണു കഴിഞ്ഞുവന്നിരുന്നത്. പീഡിപ്പിക്കാന്‍ ശ്രമിച്ചതിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.  എന്നാല്‍, വൃദ്ധയെ കടയ്ക്കല്‍ താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയതില്‍ പീഡനം നടന്നിട്ടില്ലായെന്നു റിപോര്‍ട്ട് വന്നതായി പോലിസ് പറയുന്നു. വിശദപരിശോധനയ്ക്കു രക്ത സാംപിള്‍ അടക്കം തിരുവനന്തപുരത്തെ ലാബിലേക്കയച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss