|    Jul 20 Fri, 2018 8:20 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചിറ്റഗോങ് -ത്രിപുര പ്രകൃതിവാതക കുഴല്‍ നിര്‍മിക്കാന്‍ നീക്കം

Published : 8th August 2017 | Posted By: fsq

 

അഗര്‍ത്തല: പാചകവാതക പ്രതിസന്ധി പരിഹരിക്കാന്‍ ചിറ്റഗോങില്‍ നിന്ന് ത്രിപുരയിലേക്ക് പ്രകൃതിവാതക കുഴല്‍ നിര്‍മിക്കുന്നതിനു പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ബംഗ്ലാദേശുമായി ചര്‍ച്ച തുടരുകയാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍ നിന്ന് ബംഗ്ലാദേശിലെ പാര്‍വതിപുരത്തേക്കു ഡീസല്‍ കൊണ്ടുപോകാന്‍ ഇന്ത്യ കുഴല്‍ പണിയും. ഇതിനു പകരമായിട്ടാണ് ചിറ്റഗോങില്‍ നിന്ന് ത്രിപുരയിലേക്ക് പ്രകൃതിവാതക കുഴല്‍ നിര്‍മിക്കാനുള്ള നിര്‍ദേശം ഇന്ത്യ മുന്നോട്ടുവച്ചത്. ഇതു സംബന്ധിച്ച് നയതന്ത്രതലത്തില്‍ ചര്‍ച്ച നടക്കുകയാണ്. താന്‍ ഉടനെ ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss