|    Jun 19 Tue, 2018 2:07 pm
FLASH NEWS

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഐപി ബ്ലോക്ക് പ്രവര്‍ത്തനം തുടങ്ങി

Published : 9th January 2017 | Posted By: fsq

 

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഐപി ബ്ലോക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി നിര്‍വഹിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ് അധ്യക്ഷനായി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ ഷൈലജാ ബീഗം, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ ശ്രീകണ്ഠന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ രമാഭായി അമ്മ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഞ്ചുതെങ്ങ് സുരേന്ദ്രന്‍, സി പി സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗീതാ സുരേഷ്, എസ് ചന്ദ്രന്‍, എന്‍ ദേവ്, ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഡീന, വൈസ് പ്രസിഡന്റ് എം വി കനകദാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി മണികണ്ഠന്‍, എന്‍ നസീഹ, ആര്‍ സരിത, സിപിഐ ചിറയിന്‍കീഴ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി ടൈറ്റസ്, കവിതാ സന്തോഷ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കളിയില്‍പ്പുര രാധാകൃഷ്ണന്‍ നായര്‍, വി വിജയകുമാര്‍, പി മുരളി, മില്‍കോ പ്രസിഡന്റ് പഞ്ചമം സുരേഷ്, ചിറയിന്‍കീഴ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ശിശുപാലന്‍ എന്നിവര്‍ സംസാരിച്ചു. 75 ലക്ഷം രൂപ ചെലവഴിച്ചാണ് ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ഐപി ബ്ലോക്ക് നവീകരിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് ഇതിന്റെ നവീകരണ പ്രവര്‍ത്തന ആരംഭിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ പദ്ധതി നീണ്ടുപോയി. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് ബ്ലോക്ക് നവീകരണത്തിനുളള ഫണ്ട് നല്‍കാത്തതായിരുന്നു ഇത്രയുംകാലം ഐപി ബ്ലോക്ക് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കാതിരുന്നുത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം എംഎല്‍എ വി ശശിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷും ആരോഗ്യ വകുപ്പില്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി കൂടുതല്‍ തുക പദ്ധതിക്ക് അനുവദിക്കുകയും പദ്ധതി പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന മന്ദിരത്തില്‍ 120 രോഗികളെ കിടത്തിച്ചികില്‍സിക്കാന്‍ സാധിക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായാണ് ഐപി ബ്ലോക്കില്‍ വാര്‍ഡുകള്‍ നവീകരിച്ചിരിക്കുന്നത്. ഇതു കുടാതെ 11.5 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയില്‍ ഡ്രെയ്‌നേജ് സംവിധാനം നടപ്പാക്കും. ഇതിനായുളള ഭരണാനുമതി ലഭിച്ചുകഴിഞ്ഞു. 19 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കെട്ടിടത്തിന്റെ സണ്‍ഷേഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. 45 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടത്തിലെ പഴയ മൊസൈക്ക് മാറ്റി ടൈല്‍ പാകാന്‍ ഭരണാനുമതി ലഭിച്ചു. രണ്ടര കോടി മുടക്കി ഒപി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. താലുക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് എത്തിക്കുന്നതിനുളള മാസ്റ്റര്‍ പ്ലാന്‍ എന്‍ആര്‍എച്ച്എമ്മിനെ ഏല്‍പ്പിച്ചതായി എംഎല്‍എ വി ശശി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss