|    Jul 21 Sat, 2018 7:41 am
FLASH NEWS
Home   >  Kerala   >  

ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദിച്ച സംഘത്തില്‍ ഒരാള്‍ പിടിയില്‍

Published : 25th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദച്ച സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്എന്‍ ജങ്ഷന് സമീപം ഈച്ചരന്‍വിളാകത്ത് താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. മറ്റൊരു പ്രതി മുടപുരം സ്വദേശി ശ്രീക്കുട്ടന്‍ ഒളിവിലാണ്.  ഓട്ടോറിക്ഷാ ഡ്രൈവറും പാചകത്തൊഴിലാളിയുമായ ആറ്റിങ്ങല്‍ മുടപുരം കൊച്ചാലുംമൂട് ചരുവിള വീട്ടില്‍ സുധീറാണ് (44) ഈ മാസം 13ന് ആക്രമണത്തിന് ഇരയായത്. മദ്യലഹരിയിലായിരുന്നപ്പോള്‍ ഉണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് അനന്തു പോലിസിന് മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ പോലിസ് വധശ്രമത്തിന് കേസെടുത്തു.
13ന് മുടപുരം ജങ്ഷനില്‍ ബൈക്കിലെത്തിയ പ്രതികള്‍ അവിടെ വട്ടമിട്ടു കറങ്ങുകയും പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുഹൃത്തിനൊപ്പമെത്തിയ സുധീറിന്റെ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത സുധീറിനെ യുവാക്കള്‍ പിടിച്ചിറക്കി നടുറോഡിലിട്ട് മര്‍ദിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss