|    Jul 21 Fri, 2017 10:27 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചിറകിന്റെ അവശിഷ്ടം മലേസ്യന്‍ വിമാനത്തിന്റേതെന്ന് സ്ഥിരീകരണം

Published : 8th October 2016 | Posted By: SMR

ക്വാലാലംപൂര്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മൗറീഷ്യസ് ദ്വീപിനു സമീപം കണ്ടെത്തിയ വിമാനച്ചിറകിന്റെ അവശിഷ്ടം കാണാതായ മലേസ്യന്‍ വിമാനം എംഎച്ച് 370ന്റേതാണെന്നു സ്ഥിരീകരണം. വിമാനഭാഗം പരിശോധിച്ച മലേസ്യ-ആസ്‌ത്രേലിയ സംയുക്ത വിദഗ്ധസംഘമാണ് ഇതുസംബന്ധിച്ചു വിശദീകരണം നല്‍കിയത്.
കഴിഞ്ഞ മെയ്മാസത്തിലാണു വിമാനഭാഗം കണ്ടെത്തിയത്. ഇതു പിന്നീട് വിശദപരിശോധനകള്‍ക്കായി ആസ്‌ത്രേലിയന്‍ ഗതാഗതസുരക്ഷാ വിഭാഗത്തിനു കൈമാറുകയായിരുന്നു.
കണ്ടെത്തിയ വിമാനച്ചിറക് മുമ്പു കാണാതായ ബോയിങ് 777ന്റേതാണെന്ന സംശയവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഇത് എംഎച്ച് 370ന്റേതാണെന്ന് മലേസ്യന്‍ ഗതാഗതമന്ത്രി ലിയെ ട്യോഗ് ഗായ് സ്ഥിരീകരിച്ചത്. 2014 മാര്‍ച്ച് 18ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പലസ്ഥലങ്ങളിലും അടിഞ്ഞിരുന്നെങ്കിലും ഒരു സ്ഥിരീകരണം ലഭിക്കുന്നത് ആദ്യമായാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക