|    Feb 18 Sun, 2018 10:12 am
Home   >  Editpage  >  Second edit  >  

ചിരിദിനം

Published : 10th January 2017 | Posted By: fsq

 

ഇന്നു ലോക ചിരിദിനമാണ്. ലാഫ്റ്റര്‍ യോഗ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഡോ. മദന്‍ കട്ടാരിയ 1988ല്‍ ആദ്യമായി ചിരിദിനം ആഘോഷിക്കുകയും പിന്നീടത് ലോകാടിസ്ഥാനത്തില്‍ വളര്‍ത്തിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും ചിരിക്ലബ്ബുകള്‍ ആരംഭിച്ചു. ചിരിപ്പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ചിരിദിനം ആഗോളതലത്തില്‍ ആഘോഷിക്കപ്പെട്ടു. ചിരിയുടെ തത്ത്വശാസ്ത്രം വളര്‍ന്നു. സമ്മര്‍ദങ്ങള്‍ക്കിടയില്‍പ്പെട്ട ലോകത്തിനു ചിരി ദിവ്യൗഷധം തന്നെയാണ്. ലോകത്തെ ഏറ്റവും വില കുറഞ്ഞ മരുന്നാണ് ചിരിയെന്ന് ബൈറന്‍ പറഞ്ഞിട്ടുണ്ട്. ഏതു കാലത്തും ഏതു ലോകത്തും ചിരിക്കാനും കൂടെ ചിരിക്കാനും ആളുകളുണ്ട്. ചാര്‍ലി ചാപ്ലിനുള്ള സ്വീകാര്യത ലോകത്ത് മറ്റൊരു കലാകാരനുമില്ലാത്തത് ചിരിയുടെ അസാമാന്യതയാണ് വിളിച്ചോതുന്നത്. അതേപോലെത്തന്നെയാണ് ടോം ആന്റ് ജെറി പോലെയുള്ള കാര്‍ട്ടൂണുകളും. മലയാളികള്‍ ചിരിയുടെ ആശാന്‍മാരാണ്. എഴുത്തിലും വരയിലും സിനിമയിലുമെല്ലാം നിറഞ്ഞ ചിരി കാണാം. കുഞ്ചന്‍ നമ്പ്യാരും ഇ വി കൃഷ്ണപിള്ളയും ബഷീറും വികെഎന്നും മറ്റും സാഹിത്യരംഗത്ത്. ശങ്കര്‍, കുട്ടി, ടോംസ്, അബു അബ്രഹാം തുടങ്ങിയവര്‍ കാര്‍ട്ടൂണിലൂടെ. അടൂര്‍ ഭാസിയും ബഹദൂറും ജഗതിയും ഇന്നസെന്റും മാമുക്കോയയും മറ്റും സിനിമയിലൂടെ. എണ്ണമറ്റ നേതാക്കള്‍ രാഷ്ട്രീയരംഗത്ത്. സത്യം പറഞ്ഞാല്‍, മലയാളികള്‍ക്ക് എല്ലാ ദിവസവും ചിരിദിനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss