|    Jun 23 Fri, 2017 5:34 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ചിരന്തന സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : 3rd January 2016 | Posted By: G.A.G

chiranthana-1

ദുബയ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15ാം വാര്‍ഷികത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് ഏര്‍പ്പെടുത്തിയ യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യപുരസ്‌കാരം 2015 ദുബയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ ചരിത്ര വിഭ്രാന്തികള്‍ക്കാണ് ലേഖനവിഭാഗത്തില്‍ പുരസ്‌കാരം.

ഷെമിയുടെ നടവഴിയിലെ നേരുകള്‍ മികച്ച നോവലിനും ഹണിഭാസ്‌കരന്‍ രചിച്ച ‘സീലുവെച്ച പറുദീസ’ കവിതയ്ക്കുള്ള പുരസ്‌കാരത്തിനും അര്‍ഹമായി. യു എ ഇ പൗരനും, കവിയുമായ ഡോ. ശിഹാബ് ഗാനം, കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനും ‘ആ രീതിയില്‍ മുന്നോട്ടുപോകാം’ എന്ന പുസ്തകത്തിന്റെ കര്‍ത്താവുമായ കെ പി നൂറുദ്ദീന്‍ എന്നിവര്‍ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിന് അര്‍ഹരായി.
മുനവ്വര്‍ വളാഞ്ചേരിയുടെ തിരിച്ചുവരവ് മികച്ച ചെറുകഥയായി തിരഞ്ഞെടുക്കപ്പെട്ടു .
സമഗ്ര സംഭാവനാ പുരസ്‌കാരം നേടിയര്‍ക്ക് 50,000 രൂപ വീതവും പൊന്നാടയും പ്രശസ്തിപത്രവും നല്‍കും. 25,000 ഇന്ത്യന്‍ രൂപ, ഉപഹാരം, പൊന്നാട, പ്രശംസാപത്രം  അടങ്ങിയതാണ് സാഹിത്യ പുരസ്‌കാരം. ജനുവരി എട്ടിന് ദുബൈയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ യു എ ഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ജന. സെക്ര. ഫിറോസ് തമന്ന, ട്രഷറര്‍ സലാം പാപ്പിനിശ്ശേരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക