|    Jan 23 Mon, 2017 8:02 am
FLASH NEWS

ചിരട്ടയില്‍ ആഭരണങ്ങള്‍ തീര്‍ത്ത് എരഞ്ഞിക്കാവില്‍ ജയാനന്ദന്‍

Published : 11th July 2016 | Posted By: SMR

പാലക്കാട്: ചിരട്ടയില്‍ ആഭരണങ്ങള്‍ തീര്‍ത്ത് ശ്രദ്ധേയനാവുകയാണ് ഞാങ്ങാട്ടിരി സ്വദേശിയായ എരഞ്ഞിക്കാവില്‍ ജയാനന്ദന്‍. മുമ്പ് ചിരട്ടയില്‍ പലതും ഉണ്ടാക്കിയിരുന്നെങ്കിലും കഴിഞ്ഞ തവണ തൃത്താലയില്‍ നടന്ന പൈതൃകോല്‍സവം കണ്ടതോടെ ജയാനന്ദന്‍ ചുവട് മാറുകയായിരുന്നു.
പൈതൃകോല്‍സവത്തിന് ചിരട്ടയിലും ഈറ്റയിലും മുളയിലുമൊക്കെ തീര്‍ത്ത ആഭരണങ്ങള്‍ ജയാനന്ദന് പുതിയ ഉള്‍ക്കാഴ്ച നല്‍കി. കുന്ദകുളം, ഐ ടി ഐയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ട്രേഡ് പഠിച്ച ജയാനന്ദന്‍ കുറച്ച് കാലം മുബൈയിലായിരുന്നു. ഇപ്പോള്‍ ഗള്‍ഫിലാണ് ഇടക്ക് നാട്ടില്‍ വരുമ്പോള്‍ മാത്രമാണ് ചിരട്ടയിലെ ഇന്ദ്രജാലം. പ്രീഡിഗ്രി പഠന കാലത്താണ് ചിരട്ടയിലെ വിവിധ വസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്.
അന്ന് അതൊരു സമയം പോക്കെന്ന തരത്തിലാണ് കണ്ടത്. വലുതും ചെറുതുമായ ചിരട്ടകളില്‍ വ്യത്യസ്ത നിര്‍മതികളാണ് നടത്തുക. ഇപ്പോള്‍ വലിയ ചിരട്ടകള്‍ കിട്ടാനില്ലാത്തതും വിഷമുണ്ടാക്കുന്നുണ്ട്. നിറപറ, പ്ലവര്‍വിത്ത് പ്ലവര്‍വേയ്‌സ്, പെന്‍ഹോള്‍ഡര്‍, ആമ, പക്ഷികള്‍, പറവകള്‍, മീന്‍, എലി, കപ്പും സോസറും മിറര്‍ ഹോള്‍ഡര്‍, ടേബിള്‍ ലാബ്, ആഷ്ട്രേ, ട്രിഫിന്‍ബോക്‌സ്, ഡക്കറേഷന്‍ അമ്പ്രല്ല, ഭസ്മക്കൊട്ട തുടങ്ങിയ ശില്‍പങ്ങളാണ് ആദ്യകാലത്ത് നിര്‍മിച്ചത്.
എന്നാലിപ്പോള്‍ കാതിലും കഴുത്തിലും കൈകളിലുമൊക്കെ അണിയുന്ന വിവിധതരം ആഭരണങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇതിന് ദിവസങ്ങള്‍ തന്നെ എടുക്കുന്നുണ്ട്. മുമ്പ് ചിരട്ടയില്‍ നിര്‍മിച്ചവ വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പണിക്കൂലിയോ, നിര്‍മാണ ചെലവോ ലഭിച്ചിരുന്നില്ല, എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത് വിപണിസാധ്യതയുണ്ടെന്ന് ജയാനന്ദന്‍ പറഞ്ഞു. ഫാന്‍സി ആഭരണങ്ങള്‍ ഇന്നൊരു ഫാഷന്‍ എന്നതിനപ്പുറം പലരുടെയും അടയാളങ്ങള്‍ തന്നെയാവുന്നുണ്ടെന്നും ജയാനന്ദന്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക