|    Mar 23 Thu, 2017 3:38 am
FLASH NEWS

ചിബോക് പെണ്‍കുട്ടികളില്‍ ഒരാളെ കുഞ്ഞിനൊടൊപ്പം കണ്ടെത്തി

Published : 6th November 2016 | Posted By: SMR

അബൂജ: നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ ചിബോക് പെണ്‍കുട്ടികളില്‍ ഒരാളെ 10 മാസം പ്രായമുള്ള കുഞ്ഞിനൊടൊപ്പം കണ്ടെത്തിയെന്ന് സൈന്യം. വടക്കന്‍ ബോര്‍ണോ സംസ്ഥാനത്തെ പുല്‍ക്കയില്‍നിന്നാണ് ഇരുവരെയും കണ്ടെത്തിയതെന്നു സൈനിക ഉദ്യോഗസ്ഥന്‍ ഉസ്മാന്‍ പറഞ്ഞു.
ബോക്കോ ഹറാം സായുധസംഘവുമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ 21 പെണ്‍കുട്ടികളെ മോചിപ്പിച്ച് ഒരുമാസം തികയാനിരിക്കെയാണ്  കണ്ടെത്തുന്നത്.
2014 ഏപ്രിലില്‍ വടക്കുകിഴക്കന്‍ നഗരത്തില്‍നിന്നു 270ലധികം പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ സംഭവം അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സാംബിസ വനത്തിലെ ബോക്കോ ഹറാമിന്റെ ക്യാംപില്‍നിന്നു രക്ഷപ്പെടുന്നവരെ നിരീക്ഷിക്കുന്ന സൈനികരാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

(Visited 30 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക