|    Oct 21 Sat, 2017 9:31 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചിബോക്ക് പെണ്‍കുട്ടികളുടെ വീഡിയോ പുറത്ത്

Published : 15th August 2016 | Posted By: SMR

അബുജ: രണ്ടു വര്‍ഷം മുമ്പ് നൈജീരിയയിലെ ചിബോക്കില്‍നിന്നു ബോക്കോഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ വീഡിയോ പുറത്തുവിട്ടു. ചിലര്‍ ജീവനോടെയുണ്ടെന്നതിന് തെളിവാണിത്. പെണ്‍കുട്ടികളില്‍ ചിലര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് സായുധസംഘം നല്‍കുന്ന വിവരം.
ചിബോക്കിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നാണ് 2014 ഏപ്രില്‍ മാസത്തില്‍ 276 പെണ്‍കുട്ടികളെ ബോക്കോഹറാം പ്രവര്‍ത്തകര്‍ പിടിച്ചുകൊണ്ടുപോയത്. 57 പേര്‍ ഉടന്‍ തന്നെ സംഘത്തില്‍നിന്നു രക്ഷപ്പെട്ടു. യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ മുഖം മൂടിധാരി ‘അവര്‍ക്കറിയാം അവരുടെ മക്കള്‍ ഇപ്പോഴും ഞങ്ങളുടെ കൈകളിലുണ്ട്’ എന്നു പറയുന്നുണ്ട്. അബൂബക്കര്‍ ശെഖാവിയുടെ പിന്‍ഗാമിയെന്നു പരിചയപ്പെടുത്തിയ ഇയാള്‍ തടവിലുള്ള ബോക്കോഹറാം പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതായി എഎഫ്പി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. നിരവധി പെണ്‍കുട്ടികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
ബാക്കിയുള്ളവരെ ജീവനോടെ വേണമെങ്കില്‍ രക്ഷിതാക്കള്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. 40 പെണ്‍കുട്ടികള്‍ വിവാഹിതരായി- ഇയാള്‍ പറയുന്നു.
ശെഖാവിനു പകരം അബു മുസബ് അല്‍-ബര്‍നാവിയെ ബോക്കോഹറാമിന്റെ പുതിയ നേതാവായി തിരഞ്ഞെടുത്തതായി ഈ മാസമാദ്യം ഐഎസ് പ്രഖ്യാപിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക