|    Jul 22 Sat, 2017 10:05 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ചിബോക്ക് പെണ്‍കുട്ടികളില്‍ 21 പേരെ മോചിപ്പിച്ചു

Published : 14th October 2016 | Posted By: SMR

അബൂജ: 2014ല്‍ നൈജീരിയയിലെ ചിബോക്കില്‍ നിന്നു ബോക്കോഹറാം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ 200ലധികം പെണ്‍കുട്ടികളില്‍ 21 പേരെ മോചിപ്പിച്ചു. പ്രസിഡന്റിന്റെ വക്താവ് ഗാര്‍ഭ ശേഹു ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സായുധസംഘവുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്രയും പേരെ മോചിപ്പിച്ചത്.
മോചിതരായ കുട്ടികള്‍ ഇപ്പോള്‍ സൈന്യത്തിനൊപ്പമാണുള്ളത്. ചര്‍ച്ചയ്ക്ക് റെഡ്‌ക്രോസും സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരുമാണ് മധ്യസ്ഥത വഹിച്ചതെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി ട്വിറ്ററിലൂടെ അറിയിച്ചു. ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് വക്താവ് അറിയിച്ചു. വടക്കുകിഴക്കന്‍ നൈജീരിയയിലെ ചിബോക്കില്‍നിന്ന് 270ഓളം സ്‌കൂള്‍ വിദ്യാര്‍ഥികളെയാണ് ബോക്കോഹറാം തട്ടിക്കൊണ്ടുപോയിരുന്നത്. ഇതില്‍ ഒരു വിദ്യാര്‍ഥിനിയെ മാത്രമാണ് ഇതുവരെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോയ 270ലധികം പേരില്‍ 50ഓളം പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടിരുന്നു.
218 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. പെണ്‍കുട്ടികള്‍ക്കു പുറമേ ഏഴു വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളെയും ബോക്കോഹറാം തട്ടിക്കൊണ്ടുപോയിട്ടുണ്ട്. പെണ്‍കുട്ടികളെ മോചിപ്പിക്കണമെങ്കില്‍ സൈന്യം പിടികൂടിയ തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ബോക്കോഹറാം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരസംഘര്‍ഷത്തില്‍ 30000ഓളം പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക