|    May 28 Sun, 2017 8:52 pm
FLASH NEWS

ചിന്‍മയാ സ്‌കൂളിലെ ‘ഹരി ഓം’ അഭിവാദന രീതിക്കെതിരേ നടപടിയായില്ല

Published : 19th October 2016 | Posted By: frfrlnz

 

chinmayaകാസര്‍കോഡ്:  ചിന്മയ വിദ്യാലയങ്ങളിലെ അഭിവാദന രീതി വിവാദമായിട്ടും ഇതിനെതിരേ നടപടിയില്ലാതെ സ്‌കൂളും പോലിസും. മൂന്നു ദിവസം മുമ്പാണ് സ്‌കൂളിലെ അഭിവാദനരീതി വാര്‍ത്തയായത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൈകള്‍ കൂപ്പി ഹരി ഓം എന്ന് പറഞ്ഞ് അഭിവാദനം ചെയ്യണമെന്നാണ് സ്‌കൂള്‍ നിബന്ധന. വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ പറഞ്ഞിരിക്കുന്ന അഭിവാദന രീതിയാണ് ഇത്.  ക്ലാസിലേക്ക് സന്ദര്‍ശകരോ അധ്യാപകരോ കയറി വരുന്ന സമയത്തും വിദ്യാര്‍ത്ഥികള്‍ കര്‍ശനമായും ഈ അഭിവാദന രീതി പാലിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്. ചിന്മയയുടെ വെബ്‌സൈറ്റ് മാനുവല്‍സിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ സംഭവം ഇതിനകം ചര്‍ച്ചയായിരുന്നു. എന്നാല്‍ ദിവസം മൂന്ന് കഴിഞ്ഞിട്ടും സ്‌കൂളിന്റെ നടപടിക്കെതിരേ ആരും രംഗത്ത് വരാത്തത് അഭ്യൂഹമുണ്ടാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day