|    Jul 22 Sun, 2018 12:39 pm
FLASH NEWS
Home   >  Sports  >  Cricket  >  

ചിന്ന മൈതാനത്ത് പെരിയ ജയം തേടി ഇന്ത്യ

Published : 27th September 2017 | Posted By: ev sports

ഇന്ത്യ – ആസ്‌ത്രേലിയ   നാലാം   ഏകദിനം:  ഉച്ചയ്ക്ക്   1.30   മുതല്‍   സ്റ്റാര്‍   സ്‌പോര്‍ട്‌സ് 1  

ബംഗളൂരു:  ഇന്ത്യ ആസ്‌ത്രേലിയ നാലാം ഏകദിന ക്രിക്കറ്റ് മല്‍സരം  ഇന്ന് ബംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ നടക്കും. തുടര്‍ച്ചയായ 10ാം ഏകദിന ജയം സ്വപ്‌നം കണ്ട് ഇന്ത്യ  ആസ്‌ത്രേലിയക്കെതിരെ പാഡണിയുമ്പോള്‍ ആശ്വാസജയം തേടിയാവും കംഗാരുക്കള്‍ കളത്തിലിറങ്ങുക. ആദ്യ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച് പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങുമ്പോള്‍ തുടര്‍തോല്‍വികളുടെ ഭാരവും പേറിയാണ് കംഗാരുക്കളിറങ്ങുന്നത്.ഓള്‍ റൗണ്ട് പ്രകടനവുമായി മിന്നും ഫോമിലാണ് ഇന്ത്യയുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒന്നിനൊന്ന് മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ നാലാം ഏകദിനത്തിലും വിജയം ഇന്ത്യക്ക് പ്രതീക്ഷിക്കാം. ആദ്യ മൂന്ന് ഏകദിനത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തിയാവും ഇന്ത്യ നാലാം ഏകദിനത്തിനിറങ്ങുക. മധ്യനിരയില്‍ കേദാര്‍ ജാദവിനോ, മനീഷ് പാണ്ഡെയ്‌ക്കോ വിശ്രമം അനുവദിച്ച് പകരം കെ എല്‍ രാഹുലിന് അവസരം നല്‍കിയേക്കും. ഓപണര്‍മാരായ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും മികച്ച ഫോമില്‍ ബാറ്റ് വീശുന്നതാണ് ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നത്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ മികവ് പുലര്‍ത്തുന്ന ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളിങില്‍ ജസ്പ്രീത് ബൂംറയും ഭുവനേശ്വര്‍ കുമാറും മികച്ച പ്രകടനമാണ് അവസാന മല്‍സരത്തിലും പുറത്തെടുത്തത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകളായ ഇരുവരും കൃത്യമായി ഇടവേളകളില്‍ വിക്കറ്റുകള്‍ നേടി മല്‍സരം ഇന്ത്യക്കനുകൂലമാക്കുന്നുണ്ട്.  കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും മികവിനൊത്ത പ്രകടനം തന്നെയാണ് ഇന്ത്യക്ക് സമ്മാനിക്കുന്നത്.ജയം കൊതിച്ച് ഓസീസ്ആദ്യ മൂന്ന് മല്‍സരങ്ങളും തോറ്റ് അഞ്ച് മല്‍സരപരമ്പര കൈവിട്ട ആസ്‌ത്രേലിയ ആശ്വാസജയം തേടിയാവും ഇന്ന് ബംഗളൂരുവില്‍ ഇറങ്ങുക.  ആരോണ്‍ ഫിഞ്ച് മൂന്നാം മല്‍സരത്തില്‍ സെഞ്ച്വറി നേടിയത് ഓസീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സ്പിന്‍ ബൗളര്‍ ആഷ്ടണ്‍ അഗര്‍ പരിക്കേറ്റ് പുറത്ത് പോയത് ഓസീസിന് ശക്തമായ തിരിച്ചടിയായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss