|    Nov 19 Sun, 2017 4:40 am
FLASH NEWS

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ചരിഞ്ഞു

Published : 11th August 2017 | Posted By: fsq

 

അടിമാലി: മൂന്നാറിനു സമീപം ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു. എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ തച്ചങ്കരി എസ്റ്റേറ്റിന്റെ കവാടത്തിലാണ് ആനയുടെ ജഡം കണ്ടത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മൂന്നാര്‍ മറയൂര്‍ വനമേഖലയില്‍ ആന ചരിയുന്നത്. 11 വയസ്സുള്ള പിടിയാനയാണ് ചരിഞ്ഞത്. ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മുഖ്യ വനപാലകന്‍ ഉത്തരവിട്ടു. എസ്റ്റേറ്റില്‍ സോളാര്‍ ഇലക്ട്രിക് സുരക്ഷാ വേലികള്‍ (ഫെന്‍സിങ്) സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നേ ഷോക്കേറ്റതാവാം മരണകാരണമെന്നാണു കരുതുന്നത്. നേരിയ ഇടവേളകളില്‍ വൈദ്യുതി കടത്തിവിട്ടാണ് ഈ വേലികള്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കുക. ഷോക്കേല്‍ക്കാതിരിക്കാനാണ് ഇടവേളകളിട്ട് വൈദ്യുതി കടത്തിവിടുന്നത്. എന്നാല്‍ സോളാര്‍ വൈദ്യുതി ലഭിക്കാത്ത സമയത്ത് വൈദ്യുതി കടത്തിവിടാറുണ്ട്. ഇത് അനധികൃതമാണ്. ഈ സമയത്താണോ ആനക്ക് ഷോക്കേറ്റത് എന്നും അന്വേഷിക്കും. ജനവാസ മേഖലയില്‍ ആനയിറങ്ങുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ അവക്കുനേരെ ആക്രമണങ്ങളും പതിവാണ്. കഴിഞ്ഞ മാസം മൂന്നാര്‍ ചെണ്ടുവര ഭാഗത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ പരിക്കേറ്റ ആന ചരിഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക