|    Nov 20 Mon, 2017 9:17 am
FLASH NEWS
Home   >  Kerala   >  

ചിന്താ ജെറോമിന്റെ വാഹനത്തെ യുവാവ് വെട്ടുകത്തിയുമായി ആക്രമിച്ചു

Published : 10th August 2017 | Posted By: G.A.G

തിരുവനന്തപുരം : യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിന് നേരെ ആക്രമണം.
ആറ്റിങ്ങല്‍ കല്ലമ്പലത്ത് വെച്ച ചിന്തയുടെ വാഹനത്തിന് നേരെ ഒരാള്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ഇയാള്‍ വാഹനം വെട്ടിപ്പൊളിക്കുകയായിരുന്നു. വാഹനത്തിന്റെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഒരു അപകടത്തെ തുടര്‍ന്ന് വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനിടയിലാണ് ഇയാള്‍ ചിന്തയുടെ വാഹനത്തിനു നേരെ വെട്ടുകത്തിയുപയോഗിച്ച് ആക്രമണം നടത്തിയത്.  ആനത്തലവട്ടം സ്വദേശി വിശാഖ് (22) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നാട്ടുകാര്‍ പിടികൂടിയ ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തു. യുവാവിന്  മാനസിക രോഗമുള്ളതായി സംശയിക്കുന്നുവെന്ന് പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക