|    Aug 24 Thu, 2017 10:39 am
Home   >  Todays Paper  >  Page 4  >  

ചിന്താജറോം സഞ്ചരിച്ച കാറിനു നേരെ ആക്രമണം: പ്രതി പിടിയില്‍

Published : 11th August 2017 | Posted By: fsq

 

കല്ലമ്പലം: കേരള സംസ്ഥാന യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോം സഞ്ചരിച്ച കാറിനു നേരെ ആക്രമണം. ദേശീയപാതയില്‍ കല്ലമ്പലത്ത് ഇന്നലെ രാവിലെ 11.45ഓടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ചിറയിന്‍കീഴ് ആനത്തലവട്ടം കൂട്ടില്‍ വീട്ടില്‍ വൈശാഖ(25)നെ പോലിസ് പിടികൂടി. ഇയാള്‍ക്കെതിരേ വധശ്രമത്തിനു കേസെടുത്തതായി കല്ലമ്പലം എസ്‌ഐ ബി കെ അരുണ്‍ പറഞ്ഞു. കല്ലമ്പലം വെയിലൂര്‍ ജങ്ഷനില്‍ ഉണ്ടായ ഇന്ധന ചോര്‍ച്ചയെ തുടര്‍ന്ന് റോഡ് വൃത്തിയാക്കുന്നതിനിടയിലുണ്ടായ ഗതാഗത കുരുക്കില്‍ പെട്ട ചിന്താ ജറോമിന്റെ കാറിനു നേരെ വെട്ടുകത്തിയുമായി വൈശാഖന്‍ ചാടിവീഴുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറോട് പുറത്തിറങ്ങാനും വാഹനം തനിക്ക് നല്‍കാനും ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതോടെ കാറിന്റെ മുന്‍വശത്തെ ഗ്ലാസിലും വാഹനത്തിന്റെ ബോണറ്റിലും തുരുതുരാ വെട്ടുകയായിരുന്നു. വൈശാഖിനെതിരേ ചിറയിന്‍കീഴ് പോലിസ് സ്‌റ്റേഷനില്‍ നിരവധി കേസുകളുണ്ടെന്ന് പോലിസ് അറിയിച്ചു. അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലില്‍ മാനസികമായി തളര്‍ന്ന ചിന്താജെറോം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക