|    Mar 23 Thu, 2017 6:09 pm
FLASH NEWS

ചിന്തയ്ക്കും ചിത്രത്തിനും സ്്‌നേഹത്തിന്റെ നിറം

Published : 5th October 2016 | Posted By: Abbasali tf

ശ്രീകുമാര്‍ നിയതി
കോഴിക്കോട്: യൂസഫ് അറക്കല്‍ എന്ന ചിത്രപ്രതിഭ ഇനി ബംഗളൂരുവിലെ സ്റ്റുഡിയോ’ വില്‍ ഉണ്ടാവില്ല. അന്താരാഷ്ട്ര തലത്തില്‍ മലയാളിയുടെ യശസ് ഉയര്‍ത്തിയ ചിത്രകാരന്‍ ഇന്നലെ ലോകത്തോടു വിടപറഞ്ഞു. കര്‍ണാടക മണ്ണിലായിരുന്നു തന്റെ ചിത്രങ്ങളും ചിന്തകളും കരുപ്പിടിപ്പിച്ചിരുന്നതെങ്കിലും മലയാളത്തിന്റെ ചൂരും ചൂടും മരണം വരെയും സൂക്ഷിച്ചുഎന്നത് തന്നെയാണ് യൂസഫ്ക്കയെ വേറിട്ട് നിര്‍ത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ ഫ്‌ളോറന്‍സ് ബിനാലെ പോലുള്ള ഉന്നതങ്ങളില്‍ മികച്ച പുരസ്‌കാര ജേതാവാകുകയെന്ന അപൂര്‍വ നേട്ടങ്ങള്‍ പോലെ ഒട്ടനവധി അംഗീകാരം യൂസഫ് അറക്കലിനു ലഭിച്ചു.കേരളത്തില്‍ നിന്നുള്ള പ്രശസ്തരോ അപ്രശസ്തരോ ചിത്രകലാവിദ്യാര്‍ഥിയോ ആര്‍ക്കും യൂസഫിന്റെ സ്റ്റുഡിയോവില്‍ കയറി ചെല്ലാനുള്ള അനുവാദമുണ്ടായിരുന്നു. കെ എ ഫ്രാന്‍സിസ്, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ക്കൊപ്പം ഈ ലേഖകനും യൂസഫ്ക്കയുടെ കലവറയില്ലാത്ത ‘സ്്‌നേഹലോകത്ത്’ പാര്‍ത്തിട്ടുണ്ട്. അന്ന്  മാധ്യമ പ്രവര്‍ത്തകനാണെന്ന് എന്നെ പരിചയപ്പെടുത്തിയപ്പോള്‍ മാധ്യമ ലോകത്തെ നന്മയേയും തിന്മയേയും കുറിച്ച് ക്ലാസ് തന്നെ എടുക്കുകയായിരുന്നു മണിക്കൂറുകളോളം.  അടിമുടി മനുഷ്യത്വം കാത്തു സൂക്ഷിച്ച ചിത്രകാരന്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെ. ‘ഞാനൊരു മനുഷ്യനാണെന്നെനിക്കറിയാം. ‘അതുകൊണ്ട് തന്നെ മനുഷ്യരുടെ വേദനയില്‍ ഞാനും വേദനിക്കുന്നു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക