|    Nov 16 Fri, 2018 11:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനു വിലക്ക്

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്‌സിസ് അനധികൃത ഇടപാട് കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെയും മകന്‍ കാര്‍ത്തിയെയും ഈ മാസം 26 വരെ അറസ്റ്റ് ചെയ്യുന്നതിനു കോടതി വിലക്കേര്‍പ്പെടുത്തി.
സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഇവര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഈ കേസില്‍ 26നു കോടതി വാദം കേള്‍ക്കും. അതുവരെ ഇരുവര്‍ക്കെതിരേയും അറസ്റ്റ് അടക്കമുള്ള നടപടികള്‍ എടുക്കരുതെന്നാണു കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കോടതി, ഒക്ടോബര്‍ എട്ടുവരെ അറസ്റ്റ് തടഞ്ഞിരുന്നു. അത് പിന്നീട് നവംബര്‍ ഒന്നു വരെ നീട്ടുകയായിരുന്നു. അതിന്റെ കാലാവധി ഇന്നലെ തീര്‍ന്നിരുന്നു.
ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു.
ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനു മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ വളരെ ദോഷകരമായി ബാധിക്കുമെന്നുമാണ് ഇ ഡി ആരോപിച്ചത്. 2008ല്‍ യുപിഎ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരിക്കെ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് (എഫ്‌ഐപിബി) വഴി ഐഎന്‍എക്‌സ് മീഡിയക്കു വിദേശനിക്ഷേപം ലഭ്യമാക്കാന്‍ അനധികൃതമായി ഇടപെട്ടുവെന്നാണു ചിദംബരത്തിനെതിരായ കേസ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss