|    May 24 Wed, 2017 9:34 am
FLASH NEWS

ചിത്രാഞ്ജലിയുടെ വികസനം 3,350 കോടിയുടെ പദ്ധതി സമര്‍പ്പിച്ചു

Published : 3rd July 2016 | Posted By: SMR

തിരുവനന്തപുരം: ചിത്രാഞ്ജലി സ്റ്റുഡിയോ ലോകനിലവാരത്തിലുള്ള മീഡിയ സിറ്റിയാക്കുന്നതിനു 500 മില്യന്‍ ഡോളറിന്റെ (3,350 കോടി രൂപ) പദ്ധതി മൈ യുകെ നെറ്റ്‌വര്‍ക് ലിമിറ്റഡ് (യുകെ), ജി മീഡിയ പാര്‍ട്‌ണേഴ്‌സ് (യുഎസ്എ), സിലിക്കോണ്‍ ഗിഗ്‌സ് (യുഎസ്എ) എന്നീ കമ്പനികള്‍ സംയുക്തമായി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചു.
മാധ്യമ രംഗത്ത് ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളും വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുള്ള ഉദാര നയങ്ങളും വിദേശനിക്ഷേപം ഇന്ത്യയില്‍ കൊണ്ടുവരുന്നതിന് അനുകൂലമായ അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ജി മീഡിയ പാര്‍ട്‌ണേഴ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജ് പല്ലപ്പോത് പറഞ്ഞു. കേരളത്തെ ഏഷ്യന്‍ സിനിമയുടെ കവാടമാക്കുക എന്നതാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ചിത്രാഞ്ജലിയുടെ വികസനത്തിലൂടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കാനും ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും ചലച്ചിത്ര വികസന കോര്‍പറേഷന്‍ മന്ത്രിക്കും പദ്ധതിയുടെ രൂപരേഖ നല്‍കിയിട്ടുണ്ടെന്നും രാജന്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day