|    Sep 24 Mon, 2018 11:45 am

ചിത്രലേഖയ്ക്ക് സമരം നടത്താന്‍ ഡിസിസി വക പന്തല്‍

Published : 20th April 2018 | Posted By: kasim kzm

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല സമരം നടത്തുന്ന ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖക്ക് വെയിലും മഴയും കൊള്ളാതെ സമരം നടത്താന്‍ ഡിസിസി വക സൗകര്യം.
കഴിഞ്ഞ ദിവസം കെ എം ഷാജി എംഎല്‍എയോടൊപ്പം ചിത്രലേഖയെ സന്ദര്‍ശിച്ച ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് പോരാട്ടത്തിനുള്ള സൗകര്യമൊരുക്കാന്‍ ആധുനിക രീതിയില്‍ ഷെഡ് നിര്‍മിച്ചുനല്‍കിയത്. സ്റ്റീല്‍ പൈപ്പും ഷീറ്റും ഉപയോഗിച്ചുള്ള ഷെഡാണിത്. നിര്‍മാണത്തിനും മറ്റു സഹായങ്ങള്‍ക്കും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സജീവമായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss